ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സി അവതരിപ്പിച്ചു. ഓപ്പോയ്ക്ക് പകരം മലയാളി സംരംഭകനായ ബൈജുവിന്റെ ബൈജൂസ് ആപ്പായിരിക്കും ഇനി മുതല്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ ജഴ്‌സി സ്‌പോണ്‍സര്‍മാര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര നാളെ ആരംഭിക്കാനിരിക്കെയാണ് പുതിയ ജഴ്‌സി അവതരിപ്പിച്ചത്.
കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന്‍ ആരംഭിച്ച വിദ്യാഭ്യാസ ആപ്പാണ് ബൈജൂസ് ലേണിങ് ആപ്പ്. ബെംഗളൂരുവാണ് കമ്പനിയുടെ ആസ്ഥാനം. 2017 ല്‍ അഞ്ചുകൊല്ലത്തേക്ക് 1,079 കോടി മുടക്കിയാണ് ജേഴ്‌സി കരാര്‍ ഓപ്പോ നേടിയത്. ഈ കരാര്‍ ഇപ്പോള്‍ ബൈജുവിന് മറിച്ച് നല്‍കിയിരിക്കുകയാണ് ഓപ്പോ.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രവി ശാസ്ത്രി എന്നിവര്‍ ചേര്‍ന്നാണ് ജഴ്‌സി പുറത്തിറക്കിയത്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് കരാര്‍. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളില്‍ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനികളില്‍ ഒന്നാണ് ബൈജൂസ്.
Read Here: ഈ മനുഷ്യൻ എന്നെ ഓടിച്ച ആ രാത്രി; ധോണിയെക്കുറിച്ച് കോഹ്‌ലി