/indian-express-malayalam/media/media_files/2025/10/25/virat-kohli-and-rohit-sharma-2025-10-25-17-30-26.jpg)
Photograph: (Source: Indian Cricket Team, Instagram)
രോഹിത് ശർമയും വിരാട് കോഹ്ലിയും സ്ക്വാഡിൽ ഇല്ലാതെ ഇന്ത്യക്ക് 2027ലെ ഏകദിന ലോക കിരീടം നേടാനാവില്ല എന്ന് ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ രോഹിത്തും കോഹ്ലിയും തിളങ്ങിയതോടെയാണ് കൈഫിന്റെ വാക്കുകൾ.
"രണ്ട് സെഞ്ചുറികൾക്ക് പിന്നാലെ വിശാഖപട്ടണത്തും മികച്ച ഷോട്ടുകളുമായാണ് കോഹ്ലി സ്കോർ ചെയ്തത്. മൂന്ന് സെഞ്ചുറികൾ തുടരെ നേടാൻ പാകത്തിൽ തയ്യാറാണ് കോഹ്ലി. ഈ പ്രകടനങ്ങളിലൂടെ വ്യക്തമായ ഉത്തരമാണ് കോഹ്ലി വിമർശകർക്ക് നൽകുന്നത്. 2027 ലോകകപ്പിൽ എനിക്ക് കളിക്കാനാവുമോ എന്നതിൽ സംശയമുണ്ടെങ്കിൽ 2027 കഴിഞ്ഞും താൻ കളിക്കും എന്ന് വ്യക്തമാക്കുകയാണ് കോഹ്ലി," മുഹമ്മദ് കൈഫ് പറഞ്ഞു.
Also Read; സഞ്ജുവിനെ കുറിച്ച് ഓർക്കാൻ ആഗ്രഹിക്കുന്നില്ല; അതെന്നെ അസ്വസ്ഥനാക്കും: റിയാൻ പരാഗ്
"2027 എന്നത് നിങ്ങൾ വിട്ടേക്കു. അതും കഴിഞ്ഞ് കോഹ്ലി കളിക്കും. കോഹ്ലിയും രോഹിത്തും ഇല്ലാതെ നിങ്ങൾക്ക് ലോകകപ്പ് ജയിക്കാനാവില്ല," തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോൾ കൈഫ് അഭിപ്രായപ്പെട്ടു. രോഹിത്തിന്റെ ബാറ്റിങ് ശൈലിയിലെ മാറ്റത്തിലേക്കും കൈഫ് വിരൽ ചൂണ്ടുന്നു.
Also Read: റിവ്യു എടുക്കാൻ നിർബന്ധിച്ച് കുൽദീപ്; ദാ വരുന്നു 'ഗാർഡൻ ബോയ്സ് ക്ലബ് കാ പ്രസിഡന്റ് ഹിറ്റ്മാൻ'
"രോഹിത് ഇതുപോലെ ഇതിന് മുൻപ് കളിച്ചിട്ടില്ല. സാഹചര്യം മനസിലാക്കി രോഹിത് വേണ്ട സമയമെടുക്കുന്നു. 15-20 ബോളുകളുടെ ഇടവേളയിൽ ബൗണ്ടറി കണ്ടെത്താനാണ് ശ്രമം. കാമിയോ ഇന്നിങ്സിന് പകരം ക്രീസിൽ കൂടുതൽ നേരം നിന്ന് റൺസ് കണ്ടെത്താനാണ് രോഹിത്ത് നോക്കുന്നത്. ഔട്ട് ആവാതിരിക്കാൻ രോഹിത് ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നു," കൈഫ് പറഞ്ഞു.
Also Read; പരമ്പര പിടിച്ച് ഇന്ത്യ; ആളറിഞ്ഞ് കളിക്കണം എന്നോർമിപ്പിച്ച് കോഹ്ലിയും രോഹിത്തും
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ താരമായത് കോഹ്ലിയാണ്. വിശാഖപട്ടണം ഏകദിനത്തിന് പിന്നാലെ കോഹ്ലിയുടെ വാക്കകൾ ഇങ്ങനെ, "കൂടുതൽ ഫ്രീയായി കളിക്കുമ്പോൾ സിക്സുകൾ കണ്ടെത്താനാവും എന്ന് എനിക്കറിയാം. ഈ പരമ്പരയിലെ റാഞ്ചിയിലെ എന്റെ ഇന്നിങ്സ് ആയിരുന്നു ഏറ്റവും മികച്ചത്. ജയം അനിവാര്യമായ മത്സരങ്ങളിലാണ് നമ്മുടെ ഏറ്റവും മികച്ച പ്രകടനം പുറത്ത് വരിക. രോഹിത്തിനും എനിക്കും ടീമിനെ ഇപ്പോഴും സഹായിക്കാനാവുന്നു എന്നതിൽ സന്തോഷം," കോഹ്ലി പറഞ്ഞു.
Read More;സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം വെറുതെയായി; ആന്ധ്രയ്ക്ക് ഏഴ് വിക്കറ്റ് ജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us