ഐസിസിയുടെ ടെസ്റ്റ് റാങ്കിംങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അഞ്ചാം സ്ഥനത്തേക്ക് കുതിച്ചെത്തി. ശ്രീലങ്കയെക്ക് എതിരായ ആദ്യ ടെസ്റ്റില്‍ 50ാമത് ടെസ്റ്റ് സെഞ്ച്വറി പ്രകടനം കഴിഞ്ഞ്ഞതോടെയാണ് അദ്ദേഹം റാങ്കിംഗില്‍ മുന്നേറ്റം നടത്തിയത്. ഓസ്ട്രേലിയന്‍ ഓപ്പണര്‍ സ്റ്റീവ് സ്മിത്തിനെ പിന്തളളിയാണ് കോഹ്ലി അഞ്ചാം സ്ഥാനത്തെത്തിയത്.

ഇപ്പോള്‍ ആറാം സ്ഥാനത്തേക്കാണ് സ്മിത്ത് പിന്തളളപ്പെട്ടത്. ശിഖര്‍ ധവാനും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 30ാം സ്ഥാനത്തായിരുന്ന ധവാന്‍ ഇപ്പോള്‍ 28ാം സ്ഥാനത്തെത്തി. ബൗളര്‍മാരില്‍ മുഹമ്മദ് ഷെമി രണ്ട് റാങ്കുകള്‍ മെച്ചപ്പെടുത്തി 18ാം സ്ഥാനത്തെത്തി. ഭുവനേഷ്യവര്‍ കുമാര്‍ എട്ട് റാങ്കുകള്‍ മെച്ചപ്പെടുത്തി കരിയര്‍ ബെസ്റ്റായ 28ാം സ്ഥാനത്തെത്തി. അതേസമയം ബൗളിംഗില്‍ ഒന്നാം സ്ഥാനം നേടുമെന്ന് കരുതിയ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തെത്തി.

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത് നായകൻ വിരാട് കോഹ്‌ലിയാണ്. കോഹ്‌ലിയുടെ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യൻ ലീഡ് 231 ആയി ഉയർന്നത്. 119 ബോളിൽനിന്നാണ് കോഹ്‌ലി സെഞ്ചുറി (104 നോട്ടൗട്ട്) നേടിയത്. രാജ്യാന്തര ക്രിക്കറ്റിലെ 50-ാം സെഞ്ചുറിയാണ് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ കോഹ്‌ലി നേടിയത്.

രവി ശാസ്ത്രിയുടെ അഭിപ്രായം ലഭിച്ച ശേഷമാണ് കോഹ്‌ലി മൽസരം തുടർന്നതും രാജ്യാന്തര ക്രിക്കറ്റിലെ തന്റെ 50-ാം സെഞ്ചുറി നേടിയതും. ഈ സെഞ്ചുറിക്ക് കോഹ്‌ലി ഒരുപക്ഷേ കടപ്പെട്ടിരിക്കുന്നതും രവി ശാസ്ത്രിയോടായിരിക്കും.

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. 231 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്കയെ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബോളർമാർ എറിഞ്ഞു വീഴ്ത്തി. 7 വിക്കറ്റിന് 75 എന്ന നിലയിൽ എത്തി നിൽക്കെ ശ്രീലങ്കൻ നായകൻ വെളിച്ചക്കുറവ് ഉണ്ടെന്ന് പരാതിപ്പെട്ടു. തുടർന്ന് മൽസരം നിർത്തിവയ്ക്കുകയായിരുന്നു. മൽസരം ജയിക്കുമായിരുന്ന ഇന്ത്യയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook