‘ലോകകപ്പ് നേടിയപ്പോള്‍ കരഞ്ഞില്ല’; വര്‍ഷങ്ങള്‍ക്ക് ശേഷം വിചിത്രമായ കാരണം വെളിപ്പെടുത്തി കോഹ്‌ലി

ക്രിക്കറ്റ് ദൈവം സച്ചിന്റെ അവസാന ലോകകപ്പായിരുന്നതിനാല്‍ ജയത്തില്‍ കുറച്ചൊന്നും ആഗ്രഹിക്കാതെയായിരുന്നു ധോണിയും സംഘവും ഇറങ്ങിയത്

World Cup 2019, ലോകകപ്പ് ക്രിക്കറ്റ് 2019, India vs Australia, ഇന്ത്യ, ഓസ്ട്രേലിയ, England, ഇംഗ്ലണ്ട്, Rain, മഴ, ie malayalam

2011 ലോകകപ്പ് നേട്ടം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ആരാധകര്‍ക്കും വര്‍ഷങ്ങളുടെ കാത്തിരിപ്പിന്റെ അവസാനമായിരുന്നു. ഒരുപാട് കാലത്തെ ആഗ്രഹം സഫലമായപ്പോള്‍ താരങ്ങളും ആരാധകരുമെല്ലാം സന്തോഷം അടക്കി വയ്ക്കാനാവാതെ പൊട്ടിക്കരഞ്ഞു പോയി. ക്രിക്കറ്റ് ദൈവം സച്ചിന്റെ അവസാന ലോകകപ്പായിരുന്നതിനാല്‍ ജയത്തില്‍ കുറച്ചൊന്നും ആഗ്രഹിക്കാതെയായിരുന്നു ധോണിയും സംഘവും ഇറങ്ങിയത്.

എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ നായകനും ലോകകപ്പ് നേടിയ ടീമിലെ യുവതാരവുമായിരുന്ന വിരാട് കോഹ്‌ലി പക്ഷെ പൊട്ടിക്കരഞ്ഞോ അമിതാവേശം കാണിച്ചോ ലോകകപ്പ് നേട്ടത്തില്‍ വികാരഭരിതനായിരുന്നില്ല. സച്ചിനും ധോണിയുമടക്കമുള്ളവര്‍ വികാരഭരിതരായപ്പോള്‍ സൗമ്യനായിട്ടായിരുന്നു വിരാടിനെ കാണപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ എന്തുകൊണ്ട് താന്‍ വികാരഭരിതനായില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിരാട്.

എഐബിയുടെ ബിഹൈന്‍ഡ് ദ സ്റ്റമ്പ്‌സ് എന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു വിരാടിന്റെ വെളിപ്പെടുത്തല്‍. റോയല്‍ ചലഞ്ചേഴ്‌സ് താരങ്ങളായ യുസ്‌വേന്ദ്ര ചാഹലും എബി ഡിവില്ലിയേഴ്‌സുമുണ്ടായിരുന്നു വിരാടിനൊപ്പം. ലോകകപ്പ് നേട്ടത്തെ കുറിച്ച് വിരാടിന് പറയാനുളളത് ഇതാണ്,

”അതെന്റെ ആദ്യത്തെ ലോകകപ്പായിരുന്നു. അതുകൊണ്ട് എനിക്ക് മറ്റുള്ളവരുടെ അത്ര വികാരം തോന്നിയില്ല. അഞ്ച് ലോകകപ്പില്‍ കളിച്ചിട്ടും നേടാന്‍ കഴിയാത്തവരുടെ കണ്ണുകളില്‍ ഞാന്‍ ആ വികാരം കണ്ടിരുന്നു. സച്ചിനും ഭാജിയും യുവിയും സാക്കുമെല്ലാം വികാരഭരിതരായിരുന്നു. തന്റെ ഐഡലുകളെ ലോകകപ്പിലേക്ക് നയിച്ചതു കൊണ്ടായിരുന്നു ധോണി വികാരഭരിതനായത്.”

”എനിക്ക് ഈ വികാരങ്ങളൊന്നും അനുഭവപ്പെട്ടില്ല. എല്ലാവരും കരയുന്നത് കൊണ്ട് ഞാന്‍ സ്വയം കരയാന്‍ നിര്‍ബന്ധിക്കുകയായിരുന്നു,” വിരാട് കൂട്ടിച്ചേര്‍ക്കുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli reveals why he didnt cry when won the world cup

Next Story
‘അകലെയെങ്കിലും അരികിലുണ്ട് ഞാന്‍’; ധോണിയെ തേടി സാക്ഷിയുടെ സ്‌പെഷല്‍ സന്ദേശം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express