താരദമ്പതിമാരിൽ എപ്പോഴും സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്നവരാണ് വിരാട് കോഹ്‌ലി – അനുഷ്ക ശർമ്മ ദമ്പതികൾ. ഇന്ത്യൻ ക്രിക്കറ്റിന്റെ രാജകുമാരനും ബോളിവുഡിലെ താരറാണിയും വിവാഹിതരാകുന്നത് 2017ലാണ്. എന്നാൽ ഇരുവരുടെയും പ്രണയം ആരംഭിച്ചത് അതിനും നാല് വർഷം മുമ്പ് 2013ലാണ്. ആരാധകർ വിരുഷ്ക എന്നാണ് ദമ്പതികളെ വിളിക്കുന്നത്.

അടുത്ത് ഒരു അമേരിക്കൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അനുഷ്കയെ ആദ്യമായി കണ്ടതിനെ കുറിച്ച് വിരാട് കോഹ്‌ലി മനസ് തുറന്നു. 2013ൽ ഒറു ഹെയർ ഷാംമ്പുവിന്റെ പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതെന്ന് വിരാട് കോഹ്‌ലി പറഞ്ഞു. ആ സമയം താൻ പരിഭ്രാന്തനായിരുന്നെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.

anushka sharma, അനുഷ്ക ശർമ്മ, Virat kohli, വിരാട് കോഹ്‌ലി, anushka virat, അനുഷ്ക വിരാട്, virat anushka, anushka sharma virat kohli, anushka sharma husband, anushka sharma interview, virushka, anushka, anushka sharma news, anushka sharma latest, വിനുഷ്ക

രണ്ടുപേരും പരസ്പരം സംസാരിച്ചിരുന്നില്ലെന്നും ഒരു ഐസ് ബ്രേക്കിങ് എന്ന നിലയ്ക്ക് ആദ്യം താനൊരു തമാശ പറയുകയായിരുന്നെന്നും കോഹ്‌ലി പറഞ്ഞു. എന്നാൽ അനുഷ്കയുടെ ചെരുപ്പിന്റെ ഹീലിനെ കുറിച്ചുള്ള തമാശ കുറച്ച് അതിരു കടന്നോ എന്ന തോന്നാൽ ഇന്ത്യൻ നായകനെ വല്ലാതെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു.

“ആദ്യമായി അനുഷ്കയെ കണ്ടപ്പോൾ തന്നെ ഞാൻ ഒരു തമാശ പറഞ്ഞു. ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അത്. അന്ന് ഞാൻ വളരെ പരിഭ്രാന്തനായിരുന്നു, ആ തമാശ പറയാനുള്ള കാരണവും അത് തന്നെയായിരുന്നു. വളരെ പൊക്കമുള്ള അനുഷ്ക വീണ്ടും ഹീൽ ഉപയോഗിക്കുന്നതിനെ കുറിച്ചായിരുന്നു തമാശ. ഇതിലും വലിയ ഹീൽസ് കിട്ടിയില്ലെയെന്നാണ് ഞാൻ ചോദിച്ചത്. ആ ഹീൽ കൂടി ആയപ്പോൾ അനുഷ്കയ്ക്ക് എന്നേക്കാൾ പൊക്കമുണ്ടായിരുന്നു.” കോഹ്‌ലി പറഞ്ഞു.

വിരാട് കോഹ്ലി, അനുഷ്ക ശര്‍മ, anushka sharma, virat kohli, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

എന്നാൽ ആ തമാശ തന്റെ കൈയ്യിൽ നിന്ന് പോയെന്ന് വിരാട് കോഹ്‌ലി കൂട്ടിച്ചേർത്തു. “സത്യം പറഞ്ഞാൽ ഞാൻ ഒരു മണ്ടനായി എന്ന് പറയാം. ആ സമയത്ത് ആ തമാശ അത്രയ്ക്ക് വിചിത്രമായി എനിക്ക് തന്നെ തോന്നി ” കോഹ്‌ലി പറഞ്ഞു.

തങ്ങളുടെ വിവാഹം വളരെ രഹസ്യമായി നടത്തിയതിന് പിന്നിലെ ബുദ്ധിയും അനുഷ്കയുടേതാണെന്നും വിരാട് വെളിപ്പെടുത്തി. പങ്കെടുത്ത അതിഥികൾ പോലും അവസാന നിമിഷമാണ് എവിടെയാണ് ചടങ്ങ് നടക്കുന്നതെന്ന് അറിഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook