ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്ക ശർമയും ഏറെ നാളായി പ്രണയത്തിലാണ്. അനുഷ്കയുമായി പ്രണയത്തിലാണെന്ന് സമ്മതിക്കാൻ ആദ്യമൊന്നും കോഹ്‌ലി തയാറായിരുന്നില്ല. എന്നാൽ രണ്ടുപേരും പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ഇരുവരുടെയും ആരാധകർ ഇക്കാര്യം ഉറപ്പിച്ചു. പിന്നീട് പതുക്കെ പതുക്കെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ വഴി കോഹ്‌ലി അനുഷ്കയോടുളള പ്രണയം തുറന്നു പറഞ്ഞു. ഇപ്പോഴിതാ അനുഷ്ക തന്റെ ഭാഗ്യമായി മാറിയതിനെക്കുറിച്ച് കോഹ്‌ലി വീണ്ടും പറഞ്ഞിരിക്കുകയാണ്. സ്റ്റാർസ്പോർട്സ് തങ്ങളുടെ യൂട്യൂബ് ചാനലിൽ ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്.

ടെസ്റ്റ് ക്യാപ്റ്റനായി തന്നെ നിയമിച്ചപ്പോഴുളള സംഭവത്തെ ഓർത്തെടുക്കുകയാണ് വിഡിയോയിൽ കോഹ്‌ലി. ”ടെസ്റ്റ് മൽസരങ്ങൾക്കായി ഞാൻ മൊഹാലിയിൽ ആയിരുന്നു. ആ സമയത്ത് അപ്രതീക്ഷിതമായി എന്നെ കാണാൻ അനുഷ്ക അവിടെ വന്നു. അതുപോലെ എന്നെ ടെസ്റ്റ് ക്യാപ്റ്റനായി നിയമിച്ചുവെന്ന് അറിഞ്ഞ സമയത്തും അനുഷ്ക എനിക്കൊപ്പം ഉണ്ടായിരുന്നു. ആ നിമിഷം ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തു”.

”ഞാൻ മെൽബണിൽ ആയിരുന്നപ്പോഴാണ് ടെസ്റ്റ് ക്യാപ്റ്റനായി നിയമിച്ചുവെന്ന് എന്നെ അറിയിച്ചത്. അപ്പോൾ അനുഷ്ക എന്റെ കൂടെയുണ്ടായിരുന്നു. ഫോൺ വച്ചു കഴിഞ്ഞപ്പോൾ ഞാനിക്കാര്യം അനുഷ്കയോട് പറഞ്ഞു. ആ സമയം എന്റെ കരിയർ തുടങ്ങുന്ന സമയത്തെ അനുഭവവും മൊഹാലിയിലെ അനുഭവവും എന്റെ ഓർമകളിലൂടെ ഒരു നിമിഷം മിന്നി മറഞ്ഞു. ഞാൻ പെട്ടെന്ന് വികാരാധീനനായി. ഞാൻ കരഞ്ഞു. കാരണം ഇങ്ങനെയൊരു ദിവസം എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. പക്ഷേ ആ ദിവസം വന്നു. മാത്രമല്ല എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം അനുഷ്കയ്ക്കൊപ്പം ചെലവഴിക്കാനുമായി. അപ്പോൾ ആ നിമിഷം കുറച്ചുകൂടി മനോഹരമായി. എന്റെ ജീവിതത്തിൽ ഞാനെപ്പോഴും ഓർക്കുന്ന ഒരു നിമിഷമാണത്” കോഹ്‌ലി പറയുന്നു.

അനുഷ്കയോടുളള തന്റെ പ്രണയത്തെക്കുറിച്ച് കോഹ്‌ലി പറയുന്നത് ഇതാദ്യമല്ല. അടുത്തിടെ അനുഷ്കയുടെ ചിത്രം തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ചിത്രമാക്കിയും കോഹ്‌ലി പ്രണയം പ്രകടിപ്പിച്ചിരുന്നു. സഹീർ ഖാന്റെ വിവാഹ നിശ്ചയ ചടങ്ങിൽ അനുഷ്കയുടെ കൈകൾ പിടിച്ച് നടന്നുവന്ന കോഹ്‌ലിയുടെ ചിത്രവും പ്രണയം വെളിപ്പെടുത്തുന്നതാണ്.

Everyday is a valentine day if you want it to be. You make everyday seem like one for me . @anushkasharma

A post shared by Virat Kohli (@virat.kohli) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ