ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ട്വന്റി 20-യില്‍ കെ എല്‍ രാഹുലിനും വിരാട് കോഹ്ലിക്കും വിശ്രമം. കാര്യവട്ടത്ത് എട്ട് വിക്കറ്റിന്റെ വിജയവും ഗുവാഹത്തിയില്‍ 16 റണ്‍സിന്റെ വിജയവും നേടി മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ് 2-0 ന് മുന്നിലാണ്. മുംബൈ ബാറ്റ്സ്മാന് ശ്രേയസ് അയ്യര്‍ മൂന്നാം ടി20യില്‍ കളിച്ചേക്കും.
ഗുവാഹത്തിയില്‍ നടന്ന രണ്ടാം ടി20യില്‍ കെ എല്‍ രാഹുലും വിരാട് കോഹ്ലിയും മികച്ച ഫോമിലായിരുന്നു. ഷോര്‍ട്ട് ഫോര്‍മാറ്റില്‍ ആക്രമണകാരിയല്ലെന്ന വിമര്‍ശനം നേരിടുന്ന രാഹുല്‍, വെറും 28 പന്തില്‍ അഞ്ച് ഫോറും നാല് സിക്സും ഉള്‍പ്പടെ 57 റണ്‍സ് നേടി. 28 പന്തില്‍ 49 റണ്‍സ് നേടി കോഹ്ലിയും ഫോമിലായി. കഴിഞ്ഞ മാസം ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ 122 റണ്‍സ് നേടിയതോടെ കോഹ്ലി സെഞ്ചുറി വരള്‍ച്ച അവസാനിപ്പിച്ചു. ഓസ്ട്രേലിയയ്ക്കെതിരെ ഹൈദരാബാദില്‍ 63 റണ്‍സും താരം നേടിയിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ടി20 ലോകകപ്പിന് മുന്നോടിയായി, ഒക്ടോബര്‍ 17 ന് ന്യൂസിലന്‍ഡിനെതിരെയും ഒക്ടോബര്‍ 18 ന് ഓസ്ട്രേലിയയ്ക്കെതിരെയും രണ്ട് സന്നാഹ മത്സരങ്ങള്‍ ഇന്ത്യ കളിക്കും. മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡുമായി കൂടിയാലോചിച്ച ശേഷം ബിസിസിഐയും ടീമിന്റെ ആദ്യ മത്സരത്തിന് മുമ്പ് സന്നാഹ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 23ന് മെല്‍ബണില്‍ പാകിസ്ഥാന്