മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. നായകൻ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. രോഹിത് ശർമ്മയായിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക. കോഹ്‌ലിക്ക് പകരം ശ്രേയസ്സ് അയ്യരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത സിദ്ധാർഥ് കൗളാണ് ടീമിലെ ഏക പുതുമുഖം.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡ്യ, കേദാർ ജാദവ്, ദിനേശ് കാർത്തിക്, എം.എസ്.ധോണി, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുഷ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബൂംറ, ഭുവനേശ്വർ കുമാർ, സിദ്ധാർഥ് കൗൾ,

മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. വിരാട് കോഹ്‌ലി നയിക്കുന്ന ടീമിലേക്ക് ശിഖർ ധവാൻ തിരിച്ചെത്തിയിട്ടുണ്ട്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ശിഖർ ധവാൻ രണ്ടാം ടെസ്റ്റിൽ നിന്ന് പിന്മാറിയിരുന്നു.

മൂന്നാം ടെസ്റ്റിനുള്ള ടീം: വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, രോഹിത് ശർമ്മ, കെ.എൽ.രാഹുൽ, മുരളി വിജയ്, വൃദ്ധിമാൻ സാഹ, ചേതേശ്വർ പൂജാര, വിജയ് ശങ്കർ, രവിചന്ദൻ അശ്വിൻ, രവീന്ദർ ജഡേജ, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, കുൽദീപ് യാദവ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ