കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മൈതാനങ്ങൾ നിശ്ചലമായതോടെ താരങ്ങൾ പലരും സമൂഹമാധ്യമങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സഹകളിക്കാരും ആരാധകരുമൊത്തുള്ള തത്സമയ സംവാദങ്ങൾക്കും ടിക്ടോക് വീഡിയോസുമൊക്കെയായി വെക്കേഷൻ മൂഡിൽ കോവിഡ് കാലം ആസ്വദിക്കുകയാണ് താരങ്ങൾ. അങ്ങനെ വിരാട് കോഹ്ലിയും കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചു.
തന്റെ പഴയ ചിത്രമാണ് കോഹ്ലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിരവധി ആരാധകർക്ക് താരത്തിന്റെ ചിത്രം ഇഷ്ടമായെങ്കിലും മുൻ ഇംഗ്ലിഷ് താരം കെവിൻ പീറ്റേഴ്സൻ കോഹ്ലിയെ ട്രോളാനെത്തി. താടി വടിക്കൂ എന്നായിരുന്നു പീറ്റേഴ്സന്റെ കമന്റ്. അധികം വൈകാതെ തന്നെ പീറ്റേഴ്സന് മറുപടിയുമായി കോഹ്ലിയെത്തി. “നിങ്ങളുടെ ടിക്ടോക് വീഡിയോകളെക്കാൾ കൊള്ളം” എന്നായിരുന്നു കോഹ്ലി മറുപടി നൽകിയത്.
ഇതിന് മുമ്പും പരസ്പരം സമൂഹമാധ്യമങ്ങളിലൂടെ തമശയ്ക്കാണെങ്കിലും ഏറ്റുമുട്ടുന്നവരാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും മുൻ ഇംഗ്ലീഷ് താരം പീറ്റേഴ്സനും. ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ ഇരുവരും ഒന്നിച്ച് ഇൻസ്റ്റഗ്രാം ലൈവിലും എത്തിയിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook