ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കത്തിൽ താളം കണ്ടെത്താൻ സാധിച്ചില്ലെങ്കിലും രാജസ്ഥാനെതിരായ മത്സരത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലി.ഇപ്പോൾ ഡൽഹിക്കെതിരായ മത്സരത്തിൽ കരിയറിലെ ഒരു പ്രധാന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് കോഹ്ലി. രാജസ്ഥാനെതിരായയ മത്സരത്തിൽ അർധസെഞ്ചുറി പ്രകടനവുമായി ടീമിനെ വിജയത്തിലെത്തിച്ച കോഹ്‌ലി ഐപിഎല്ലിൽ 5500 റൺസും പിന്നിട്ടിരുന്നു. ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ള കോഹ്‌ലിയുടെ അക്കൗണ്ടിൽ ഡൽഹിക്കെതിരായ മത്സരം കൂടി പരിഗണിച്ചാൽ 182 മത്സരങ്ങളിൽ നിന്ന് 5551 റൺസാണുള്ളത്.

ഡൽഹിക്കെതിരെ ഇറങ്ങുമ്പോൾ കോഹ്‌ലിക്ക് മുന്നിൽ കാത്തിരുന്നത് മറ്റൊരു നാഴികകല്ല് കൂടിയായിരുന്നു. ടി20യിൽ 9000 റൺസ് തികയ്ക്കാൻ ഡൽഹിക്കെതിരായ മത്സരത്തിൽ കോഹ്‌ലിക്ക് സാധിച്ചു. 9000 റൺസിന് 10 റൺസ് മാത്രം അകലെ എന്ന നിലയിലായിരുന്നു കോഹ്ലി. ഡൽഹിക്കെതിരായ മത്സരത്തിൽ 9000 റൺസ് താരം സ്വന്തമാക്കി.

Also Read: മോർഗനും റസലും ആദ്യം ബാറ്റ് ചെയ്യണം, എന്നിട്ട് കാർത്തിക് ഇറങ്ങൂ; കൊൽക്കത്തയ്ക്ക് ഗംഭീറിന്റെ ഉപദേശം

ഡൽഹിക്കെതിരെ 39 പന്തിൽ 49 റൺസാണ് കോഹ്ലി നേടിയത്. ഇതോടെ 9000 റൺസ് ക്ലബ്ബിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി കോഹ്‌ലി. ഡൽഹിയുമായുള്ള മത്സരത്തിന് മുൻപ് വരെ 270 ടി20 മത്സരങ്ങളിൽ നിന്നായി 8990 റൺസായിരുന്നു താരം നേടിയത്. 41.05 റൺശരാശരിയിലായിരുന്നു ഇത്. 134.25 ആണ് കോഹ്‌ലിയുടെ പ്രഹരശേഷി. ടി20യിൽ അഞ്ച് സെഞ്ചുറികളും ഒമ്പത് അർധസെഞ്ചുറികളും കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് പിറന്നിട്ടുണ്ട്.

Also Read: തേർഡ് അമ്പയറുടെ തീരുമാനം തെറ്റോ? സഞ്ജുവിന്റെ പുറത്താകൽ വിവാദമാകുന്നു

ഐപിഎല്ലിൽ മറ്റൊരു നേട്ടത്തിന് കൂടി അരികിലാണ് വിരാട് കോഹ്‌ലി. ടൂർണമെന്റിൽ 200 സിക്സുകൾ പായിക്കുന്ന ആറാമത്തെ താരമാകാനാണ് കോഹ്‌ലി ഒരുങ്ങുന്നത്. 13 സീസണുകളിൽ നിന്നായി 192 തവണയാണ് കോഹ്‌ലി പന്ത് ബൗണ്ടറി പായിച്ചത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ച താരങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് താരം. എട്ട് സിക്സുകൾ കൂടി പായിച്ചാൽ ഈ നേട്ടത്തിലെത്തുന്ന നാലാനത്തെ ഇന്ത്യൻ താരമാകാനും വിരാട് കോഹ്‌ലിക്ക് സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook