scorecardresearch

'ഈ മനുഷ്യൻ എന്നെ ഓടിച്ച ആ രാത്രി'; ധോണിയെക്കുറിച്ച് കോഹ്‌ലി

ഈ മനുഷ്യൻ ഒരു ഫിറ്റ്നസ് ടെസ്റ്റിലേത് പോലെ എന്നെ ഓടിപ്പിച്ചു

ഈ മനുഷ്യൻ ഒരു ഫിറ്റ്നസ് ടെസ്റ്റിലേത് പോലെ എന്നെ ഓടിപ്പിച്ചു

author-image
Sports Desk
New Update
MS Dhoni, Rohit Sharma, Virat Kohi, എം എസ് ധോണി, രോഹിത് ശർമ്മ, വിരാട് കോഹ്‍ലി, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

ക്രിക്കറ്റിലെ ഏറ്റവും ഫിറ്റസ്റ്റ് താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്‌ലി. ഒരുപക്ഷെ പുതുതലമുറയിലെ ഇന്ത്യൻ താരങ്ങളിൽ ഫിറ്റ്നസിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യമുണ്ടാക്കിയതും കോഹ്‌ലിയാണെന്നും പറയാം. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ യോ - യോ ഫിറ്റ്നസ് ടെസ്റ്റ് അവതരിപ്പിച്ചതും കോഹ്‌ലി തന്നെയാണ്. ഇപ്പോൾ എം.എസ്.ധോണി തന്നെ ഒരു ഫിറ്റ്നസ് ടെസ്റ്റിലേത് പോലെ ഇട്ട് ഓടിച്ച മത്സരത്തിന്റെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ.

Advertisment

"ഒരിക്കലും മറക്കാനാകത്ത മത്സരം, വിശിഷ്ടമായ രാത്രി. ഈ മനുഷ്യൻ ഒരു ഫിറ്റ്നസ് ടെസ്റ്റിലേത് പോലെ എന്നെ ഓടിപ്പിച്ചു". ഈ അടിക്കുറിപ്പോടെയാണ് വിരാട് കോഹ്‌ലി ഒരു ചിത്രം സമൂഹമധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A game I can never forget. Special night. This man, made me run like in a fitness test @mahi7781

A post shared by Virat Kohli (@virat.kohli) on

2016 ൽ ടി20 ക്രിക്കറ്റ് ലോകകപ്പിലെ മത്സരത്തിനെ കുറിച്ചാണ് വിരാട് കോഹ്‍‌ലി പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്. ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 161 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വിജയതീരത്തെത്താൻ നന്നായി വിയർപ്പൊഴുക്കേണ്ടി വന്നു. തുടക്കത്തിൽ യുവരാജ് സിങ്ങുമൊത്ത് ഇന്ത്യൻ സ്കോറിങ്ങിന് അടിത്തറ പാകാൻ വിരാട് കോഹ്‌ലിക്കായി.

Advertisment

Read Also: ടീമിനെ ഓര്‍ത്തെങ്കിലും സെലക്ടര്‍മാര്‍ അവനോട് സംസാരിക്കണം; ധോണിയുടെ വിരമിക്കലിനെ കുറിച്ച് കുംബ്ലെ

എന്നാൽ 14-ാം ഓവറിൽ യുവരാജ് പുറത്തായി. പിന്നീട് ക്രീസിലെത്തിയത് നായകൻ എം.എസ്.ധോണി. വിക്കറ്റുകൾക്ക് ഇടയിൽ ഏറ്റവും മികച്ച വേഗതയുള്ള രണ്ട് താരങ്ങളാണ് എം.എസ്.ധോണിയും വിരാട് കോഹ്‌ലിയും. അവസാന ആറ് ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 67 റൺസ്. ഓസ്ട്രേലിയൻ ഫീൽഡർമാരെ സമ്മർദത്തിലാക്കാൻ ധോണി കണ്ടെത്തിയ വഴി സിംഗിൾസും ഡബിൾസും കളിക്കുക എന്നതായിരുന്നു. ഇതിനായി ഒരു ഓവറിൽ നാല് ഡബിൾസ് വരെ ഓടി ഇരുവരും. പിന്നാലെ അടുത്തടുത്ത പന്തുകൾ ബൗണ്ടറി പായിച്ച് ഇരുവരും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കാനിടയില്ലാത്ത ആ മത്സരം ഒന്നുംകൂടെ ഓർത്തെടുത്തിരിക്കുകയാണ് നായകൻ വിരാട് കോഹ്‌ലി. വിൻഡീസിലെ സർവ്വാധിപത്യത്തിന് ശേഷം സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ ഒരുങ്ങുകയാണ് വിരാട് കോഹ്‌ലിയും സംഘവും.

Virat Kohli Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: