ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. മിക്കപ്പോഴും അത് വിരാട് തകര്‍ക്കുന്ന റെക്കോര്‍ഡുകളുടെ പേരിലായിരിക്കും. അല്ലെങ്കിലത് ട്വീറ്റിനെ കുറിച്ചോ ഫിറ്റ്നസ് വീഡിയോയോ ആകും. ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിനിടയിലും വിരാട് വാര്‍ത്തയില്‍ നിറഞ്ഞു.
ഇത്തവണ റെക്കോര്‍ഡും ഫിറ്റ്നസ് വീഡിയോയുമൊന്നുമല്ല വാര്‍ത്തയ്ക്ക് കാരണം. കളിക്കിടെ വിരാട് കോഹ്ലി വായിച്ച പുസ്തകമാണ് വാര്‍ത്തയാകുന്നത്. എങ്ങനെ ഇഗോ കുറയ്ക്കാം എന്ന പുസ്തകമായിരുന്നു വിരാട് വായിച്ചത്.”Detox Your Egoഛ Seven Easy Steps to Achieving Freedom, Happiness and Success in Your Life’ എന്ന പുസ്തകമായിരുന്നു വിരാട് വായിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Finally skipper Kohli has taken up to reading @DetoxYourEgo does he need it. Not the first time crixketers using this. Let's guess why @imVkohli
Needs this book. #viratkohli #INDvWI #Ashes #Jadeja pic.twitter.com/uWTCqZCKCU— Indian Sports Fan (@IndianSportFan) August 23, 2019
Virat Kohli reading a PERFECT Book for himself…#INDvsWI pic.twitter.com/OTHMo6cdQr
— Chintan Buch (@chintanjbuch) August 23, 2019
Looks like someone gifted him the right book!#WIvIND @imVkohli pic.twitter.com/cItklD3kqd
— Ash (@ixSUPERBOYxi) August 23, 2019
ഒന്നാം ഇന്നിങ്സിന്റെ രണ്ടാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് എട്ടു വിക്കറ്റിന് 189 റണ്‍സ് എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 297 റണ്‍സാണ് നേടിയത്. വെസ്റ്റ് ഇന്‍ഡീസിന് ഇനി രണ്ടു വിക്കറ്റുകള്‍ മാത്രമാണ് കൈയ്യിലുളളത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിലേക്കെത്താന്‍ വെസ്റ്റ് ഇന്‍ഡീസിന് ഇനി 108 റണ്‍സ് വേണം. ക്യാപ്റ്റന്‍ ജെയ്സന് ഹോള്‍ഡര്‍ (10), വാലറ്റക്കാരന് മിഗ്വേല്‍ കമ്മിന്‍സ് (0) എന്നിവരാണ് ക്രീസിലുളളത്.
Read More: അതിവേഗം ബുംറ; അശ്വിന്റേയും മുഹമ്മദ് ഷമിയുടേയും റെക്കോര്‍ഡുകള്‍ പഴങ്കഥ
ഇഷാന്ത് ശര്‍മ്മയാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയെ എറിഞ്ഞിട്ടത്. ടെസ്റ്റ് കരിയറിലെ ഒന്‍പതാമത്തെ അഞ്ചു വിക്കറ്റ് നേട്ടവും ഇഷാന്ത് ശര്‍മ്മ കൈവരിച്ചു. വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ സ്കോര്‍ ബോര്‍ഡില്‍ വെറും അഞ്ചു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇഷാന്ത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയത്. അഞ്ചിന് 174 റണ്‍സെന്ന നിലയില്‍ വെസ്റ്റ് ഇന്‍ഡീസ് എത്തിയപ്പോഴാണ് നിര്‍ണായകമായ മൂന്നു വിക്കറ്റുകള്‍ ഇഷാന്ത് ശര്‍മ്മ പിഴുതെടുത്തത്. 13 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്താണ് ഇഷാന്ത് അഞ്ചു വിക്കറ്റെടുത്തത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook