മുംബൈ: ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞ സംഭവം വിവാദമായതോടെ മറുപടിയുമായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. കഴിഞ്ഞ ദിവസമായിരുന്നു തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ആരാധകനോട് ഇന്ത്യ വിട്ട് പോകാന്‍ വിരാട് ആവശ്യപ്പെട്ടത്. ഇത് വന്‍ വിവാദമായി മാറിയിരുന്നു. താരത്തിനെതിരെ ക്രിക്കറ്റ് ലോകത്തിന് അകത്തും പുറത്തും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് കോഹ്ലി തന്നെ മറുപടിയുമായെത്തിയത്.
തന്നെ ട്രോളുകള്‍ കൊണ്ട് തകര്‍ക്കാനാകില്ലെന്നും ട്രോളുകള്‍ ശീലമായെന്നും ഇനിയും അത് തുടരുമെന്നും വിരാട് ട്വീറ്റ് ചെയ്തു. താന്‍ സംസാരിച്ചത് കമന്റില്‍ ‘ഈ ഇന്ത്യന്‍ താരങ്ങള്‍’ എന്ന പരാമര്ശത്തിനെതിരേയാണെന്നും വിരാട് പറഞ്ഞു. അതേമസയം, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ താന്‍ മാനിക്കുന്നുണ്ടെന്നും വിരാട് വിശദീകരിച്ചു. ഉത്സവ സീസണ് ആസ്വദിക്കാനും വിരാട് ആവശ്യപ്പെട്ടു.
വിദേശ താരങ്ങളെയാണ് കൂടുതല്‍ ഇഷ്ടമെന്ന് പറഞ്ഞ ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ചെന്നു ചാടിയിരിക്കുന്നത് വലിയ വിവാദത്തിലാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയിലാണ് വിരാട് ആരാധകനോട് ഇന്ത്യയില്‍ ജീവിക്കണ്ടെന്നും പുറത്ത് പോകുന്നതായിരിക്കും നല്ലതെന്നും പറയുന്നത്.
വിരാടിന്റെ വാക്കുകളാണ് പല കോണില്‍ നിന്നും പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുന്നത്. ആരാധകരും ക്രിക്കറ്റ് താരങ്ങളും മറ്റ് മേഖലകളില്‍ നിന്നുമുള്ളവരുമെല്ലാം വിരാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ താരമായി മാറിയതോടെ വിരാടിന് അഹങ്കാരവും ഈഗോയും തലയ്ക്ക് പിടിച്ചിരിക്കുകയാണ്, അതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നാണ് വിമര്‍ശനം. എന്നാല്‍ വിരാടിനെ ന്യായീകരിച്ചും ചിലര്‍ രംഗത്തെത്തുന്നുണ്ട്. താന്‍ ഓവര്‍ റേറ്റഡ് ആണെന്ന് പറഞ്ഞ ആരാധകന് നല്കിയ മറുപടി വികാരഭരിതമായി പോയതാണെന്നാണ് ചിലര്‍ പറയുന്നത്.
വിരാടിന് അമര്‍ഷമുണ്ടായി എന്നത് അംഗീകരിച്ചാല്‍ തന്നെ ഇത്തരത്തിലായിരുന്നില്ല പെരുമാറേണ്ടതെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. വിവാദത്തോട് താരം ഇതുവരേയും പ്രതികരിച്ചിട്ടില്ല.
I guess trolling isn't for me guys, I'll stick to getting trolled!
I spoke about how "these Indians" was mentioned in the comment and that's all. I’m all for freedom of choice. Keep it light guys and enjoy the festive season. Love and peace to all.— Virat Kohli (@imVkohli) November 8, 2018
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook