ഇന്ത്യക്കായി ബുംറയുടെ കന്നി സിക്സ്, കൈയ്യടിച്ച് കോഹ്‌ലി

ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഓവറിലെ അവസാനത്തെ ബോളിൽ ആണ് ബുംറ സിക്സുയർത്തിയത്

virat kohli, ms dhoni, hardik pandya, indian cricket team, cricket world cup, വിരാട് കോഹ്‌ലി, ധോണി , പാണ്ഡ്യ, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യൻ ബോളർ ജസ്പ്രീത് ബുംറയുടെ കന്നി സിക്സ്. മൊഹാലിയിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന നാലാം ഏകദിനത്തിലായിരുന്നു ബുംറയുടെ സിക്സ്. ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഓവറിലെ അവസാനത്തെ ബോളിൽ ആണ് ബുംറ സിക്സുയർത്തിയത്. ബുംറയുടെ സിക്സോടെയാണ് ഇന്ത്യൻ സ്കോർ 358 ൽ എത്തിയത്.

ബുംറയുടെ കന്നി സിക്സിനെ ആവേശത്തോടെ കൈയ്യടിച്ചാണ് നായകൻ വിരാട് കോഹ്‌ലി സ്വീകരിച്ചത്. ഇതിന്റെ വീഡിയോ ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നാലാം ഏകദിനത്തിൽ ഓസ്ട്രേലിയയാണ് ജയിച്ചത്. ഇന്ത്യ ഉയർത്തിയ 359 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 47.5 ഓവറിൽ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ ഹാൻഡ്‌സ്കോംബിന്റെയും അവസാന ഓവറുകളിൽ തകർത്തടിച്ച ടേർണറുടെയും ബാറ്റിങ് മികവിലാണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 358 റൺസെടുത്തിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാർ നൽകിയത്. കൂട്ടുകെട്ടിൽ പുത്തൻ ചരിത്രം കുറിച്ച് മുന്നേറിയ രോഹിത്തും ധവാനും ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത് 193 റൺസായിരുന്നു. 95 റൺസുമായി രോഹിത് മടങ്ങിയെങ്കിലും ധവാൻ ശതകം തികച്ചു. 115 പന്തിൽ 18 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 143 റൺസാണ് ധവാൻ അടിച്ചെടുത്തത്. അവസാന ഓവറുകളിൽ പന്തും വിജയ് ശങ്കറും തകർത്തടിച്ചതോടെ ഇന്ത്യ മികച്ച സ്കോർ കണ്ടെത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli reaction to jasprit bumrahs first six for india

Next Story
സച്ചിൻ-സെവാഗ് കൂട്ടുകെട്ട് പഴങ്കഥയാക്കി രോഹിത്-ധവാൻ സഖ്യം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express