Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

റാങ്കിങ്ങിൽ കോഹ്‍ലിയെ വെല്ലുവിളിച്ച് രോഹിത്

ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയിലും വിൻഡീസിന് മേൽ ഇന്ത്യയുടെ സർവ്വാധിപത്യമായിരുന്നു. ഒരു പരാജയവും സമനിലയും ഒഴിച്ച് നിർത്തിയാൻ ഇന്ത്യൻ വിജയങ്ങളെല്ലാം വമ്പൻ മാർജിനുകളിൽ. ഇതോടെ ഇന്ത്യൻ താരങ്ങൾ ഐസിസി റങ്കിങിലും നിറഞ്ഞു നിൽക്കുകയാണ്. ഐ സി സി ഏകദിന ബാറ്റിങ് റാങ്കിങിൽ വിരാട് കോഹ്‍ലി ഒന്നാം സ്ഥാനം നിലനിർത്തി. വിൻഡീസിനെതിരായ പരമ്പരയിൽ മൂന്ന് സെഞ്ചുറികൾ ഉൾപ്പടെ 453 റൺസെടുത്ത കോഹ്‍ലി 899 പോയിന്‍റോടെയാണ് ഒന്നാമൻ പട്ടം നിലനി‍ർത്തിയത്. വിൻഡീസിനെതിരായ പരമ്പരയിൽ കോലി ഏകദിനത്തിൽ പതിനായിരം റൺസെന്ന […]

Virat Kohli, വിരാട് കോഹ്ലി,Rohit Sharma,രോഹിത് ശർമ്മ, Virat Rohit Rift,വിരാട് രോഹിത് അടി, Rohit Virat Fight, Team India, ie malayalam,

ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയിലും വിൻഡീസിന് മേൽ ഇന്ത്യയുടെ സർവ്വാധിപത്യമായിരുന്നു. ഒരു പരാജയവും സമനിലയും ഒഴിച്ച് നിർത്തിയാൻ ഇന്ത്യൻ വിജയങ്ങളെല്ലാം വമ്പൻ മാർജിനുകളിൽ. ഇതോടെ ഇന്ത്യൻ താരങ്ങൾ ഐസിസി റങ്കിങിലും നിറഞ്ഞു നിൽക്കുകയാണ്.

ഐ സി സി ഏകദിന ബാറ്റിങ് റാങ്കിങിൽ വിരാട് കോഹ്‍ലി ഒന്നാം സ്ഥാനം നിലനിർത്തി. വിൻഡീസിനെതിരായ പരമ്പരയിൽ മൂന്ന് സെഞ്ചുറികൾ ഉൾപ്പടെ 453 റൺസെടുത്ത കോഹ്‍ലി 899 പോയിന്‍റോടെയാണ് ഒന്നാമൻ പട്ടം നിലനി‍ർത്തിയത്. വിൻഡീസിനെതിരായ പരമ്പരയിൽ കോലി ഏകദിനത്തിൽ പതിനായിരം റൺസെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.

ഇന്ത്യന്‍ നായകന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത് രോഹിത് ശർമ്മയാണ്. 871 പോയിന്‍റുമായി രോഹിത് രണ്ടാം സ്ഥാനത്തുണ്ട്. രോഹിതും കോഹ്‍ലിയും തമ്മിലുള്ള പോയിന്റ് വ്യത്യാസം 28 പോയിന്റുകൾ മാത്രമാണ്. എന്നാൽ പരമ്പരയിൽ കാര്യമായ പ്രകടനം പുറത്തെടുക്കാതിരുന്ന മറ്റൊരു ഓപ്പണര്‍ ശിഖർ ധവാന് പുതിയ റാങ്കിങ് തിരിച്ചടിയാണ്. ധവാന്‍ നാല് സ്ഥാനം നഷ്ടപ്പെട്ട് ഒൻപതാം റാങ്കിലാണ് ഇപ്പോൾ. മൂന്ന് ഇന്ത്യൻ താരങ്ങളാണ് ബാറ്റിങ് റാങ്കിങിൽ ആദ്യ പത്തിൽ ഇടം പിടിച്ചത്.

ബൗളർമാരിൽ ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനം നിലനിർത്തി. രണ്ടാം സ്ഥാനത്തുള്ള അഫ്ഗാന്‍റെ റാഷിദ് ഖനിലും ബഹുദൂരം മുന്നിലാണ് ബുംറ. മൂന്നാം റാങ്കില്‍ ഇന്ത്യയുടെ തന്നെ സ്പിന്നര്‍ കുൽദീപ് യാദവ് ഇടം കണ്ടെത്തിയപ്പോൾ യുസ്‍വേന്ദ്ര ചാഹൽ പിന്നോട്ട് പോയി. എട്ടാം സ്ഥാനത്താണ് ചാഹലിപ്പോൾ. ഭുവനേശ്വർ കുമാറും റാങ്കിങിൽ നേട്ടമുണ്ടാക്കി. ഭുവിയും ബുംറയും അവസാന രണ്ട് ഏകദിനങ്ങളിൽ മാത്രമാണ് ഇന്ത്യക്കായി കളിച്ചത്.

രവീന്ദ്ര ജഡേജ ബോളിങിൽ സ്ഥാനം മെച്ചപ്പെടുത്തി 25-ാം റാങ്കിൽ എത്തി. അതേസമയം ഓൾറൗണ്ടർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരം പോലും ഇടം പിടിച്ചില്ല.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli ranking rohit sharma icc

Next Story
ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളടിച്ചു; റഫറി ഒന്നെടുത്തു; പൂനെക്കെതിരെയും സമനില
The moderation of comments is automated and not cleared manually by malayalam.indianexpress.com