/indian-express-malayalam/media/media_files/3c7mjKYVrkBd5eff03lZ.jpg)
വിരാട് കോഹ്ലി(ഫയൽ ഫോട്ടോ)
ഇന്ത്യൻ റൺ മെഷീൻ വിരാട് കോഹ്ലിയുടെ ഡൊമസ്റ്റിക് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ നോക്കുന്നത്. 2012ന് ശേഷം ആദ്യമായാണ് കോഹ്ലി ഡൽഹിക്കായി രഞ്ജി ട്രോഫി മത്സരം കളിക്കാൻ ഒരുങ്ങുന്നത്. എന്നാണ് ആരാധകർ കാത്തിരിക്കുന്ന കോഹ്ലിയുടെ രഞ്ജി ട്രോഫി മത്സരം?
ഡൽഹിയുടെ ഫൈനൽ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിലാണ് കോഹ്ലി കളിക്കുക. ആദ്യം സൌരാഷ്ട്രക്കെതിരായ ഡൽഹിയുടെ രഞ്ജി ട്രോഫി മത്സരത്തിൽ കോഹ്ലി കളിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കഴുത്ത് വേദനയെ തുടർന്ന് കോഹ്ലി ടീമിനൊപ്പം ചേരുന്നതിൽ നിന്ന് വിട്ടുനിന്നു.
എന്നാൽ രഞ്ജിയിലെ ഡൽഹിയുടെ ഫൈനൽ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ റെയിൽവേസിന് എതിരെ ഇറങ്ങാൻ കോഹ്ലിയ തയ്യാറെടുക്കുകയാണ് എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ജനുവരി 30 മുതലാണ് മത്സരം.
2012ൽ കോഹ്ലി അവസാനമായി രഞ്ജി കളിച്ചത് ഉത്തർപ്രദേശിന് എതിരെയാണ്. ഒന്നാം ഇന്നിങ്സിൽ 14 റൺസും രണ്ടാം ഇന്നിങ്സിൽ 43 റൺസുമാണ് കോഹ്ലി അന്ന് ഉത്തർപ്രദേശിന് എതിരെ സ്കോർ ചെയ്തത്. കോഹ്ലി മിന്നിയില്ലെങ്കിലും ഇന്ന് ഡൽഹി ആറ് വിക്കറ്റിന്റെ ജയത്തിലേക്ക് എത്തി.
ആ സമയം കോഹ്ലി രാജ്യാന്തര ക്രിക്കറ്റിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. ഇതോടെ ഡൊമസ്റ്റിക് ക്രിക്കറ്റ് കോഹ്ലി പൂർണമായും ഉപേക്ഷിച്ചു. ബോർഡർ ഗാവസ്കർ ട്രോഫിയിലെ കോഹ്ലിയുടെ മോശം ഫോമിനെ തുടർന്നാണ് ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് സൂപ്പർ താരം മടങ്ങി പോകണം എന്ന ആവശ്യം ശക്തമായത്.
ഇനി ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരയും ചാംപ്യൻസ് ട്രോഫിയുമാണ് കോഹ്ലിക്ക് മുൻപിലുള്ളത്. രഞ്ജി ട്രോഫിയിലൂടെ കൂടുതൽ മാച്ച് ടൈം ലഭിക്കുന്നത് ഇനി വരുന്ന ഇന്ത്യയുടെ മത്സരങ്ങളിൽ കോഹ്ലിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഫ് സ്റ്റംപിന് പുറത്തായി എത്തുന്ന പന്തുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് കോഹ്ലി ഓസീസ് പര്യടനത്തിൽ നിരാശപ്പെടുത്തിയത്. ഈ പോരായ്മ കോഹ്ലിക്ക് മറികടക്കാനായില്ലെങ്കിൽ റെഡ് ബോളിൽ കോഹ്ലിയുടെ ഇന്ത്യൻ ടീമിലെ സ്ഥാനം ചോദ്യം ചെയ്ത് നിരവധി ചോദ്യങ്ങൾ ഉയരുമെന്ന് വ്യക്തം.
Read More
- സഞ്ജു സുരക്ഷിതനല്ല, കെസിഎ ഗൂഡാലോചന നടത്തുന്നു:സാംസൺ വിശ്വനാഥൻ
- india vs England: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം; ഈഡൻ ഗാർഡൻസിൽ താരമായി അഭിഷേക്
- ബുമ്ര തന്നെ മികച്ച ബോളര്‍; ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി
- ഗില്ലും ബുമ്രയും ആന്റീ ഡോപ്പിങ് ടെസ്റ്റ് ലിസ്റ്റില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us