അനുഷ്ക ശർമ്മയ്ക്ക് ഭർത്താവ് വിരാട് കോഹ്‌ലിയുടെ സ്‌പെഷൽ പിറന്നാൾ സന്ദേശം. ട്വിറ്ററിലൂടെയാണ് കോഹ്‌ലി ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. വിവാഹശേഷമുളള അനുഷ്കയുടെ ആദ്യ പിറന്നാളാണ്. അനുഷ്‌കയ്ക്ക് ഒപ്പമുളള സെൽഫി ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് കോഹ്‌ലി പിറന്നാൾ ആശംസകൾ നേർന്നത്.

‘എന്റെ പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ. എനിക്കറിയാവുന്നതിൽ വച്ച് വളരെ പോസിറ്റീവും സത്യസന്ധയും ആയ വ്യക്തി. ലവ് യൂ’ എന്നൊരു കുറിപ്പും കോഹ്‌ലി പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിൽ ഇറ്റലിയിൽ വച്ചായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം. ഏറെ വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം യൂറോപ്പിൽ ഹണിമൂൺ ആഘോഷിച്ച ദമ്പതികൾ ഇന്ത്യയിൽ മടങ്ങിയെത്തിയതിനു പിന്നാലെ ഡിസംബർ 21 ന് ഡൽഹിയിൽ ആദ്യ വിരുന്നൊരുക്കി. ഡിസംബർ 26 ന് മുംബൈയിൽ രണ്ടാമത്തെ വിരുന്നും ഒരുക്കി.

കോഹ്‌ലി ഇപ്പോൾ ഐപിഎൽ മൽസരങ്ങളുടെ തിരക്കിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും കോഹ്‌ലി ഐപിഎല്ലിലും തിളങ്ങുകയാണ്. കോഹ്‌ലിക്ക് മികച്ച പിന്തുണയേകി അനുഷ്കയും ഒപ്പമുണ്ട്.

ഐപിഎല്ലിൽ കോഹ്‌ലിയുടെ ടീമിന്റെ മൽസരം കാണാൻ അനുഷ്ക ഗ്യാലറിയിൽ എത്താറുണ്ട്. ബാറ്റിങ്ങിലും ഫീൽഡിങ്ങിലും കോഹ്‌ലിയുടെ മികച്ച പ്രകടനം കണ്ട് അനുഷ്ക ആർത്തുവിളിക്കാറുമുണ്ട്. കഴിഞ്ഞ മൽസരത്തിൽ കോഹ്‌ലിയുടെ സൂപ്പർ ക്യാച്ച് കണ്ട് അതിശയിച്ച അനുഷ്കയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ