/indian-express-malayalam/media/media_files/2026/01/20/virat-kohli-pickle-juice-drink-2026-01-20-14-07-27.jpg)
Virat Kohli ODI: ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഡയറ്റ്, ഫിറ്റ്നസ് കാര്യങ്ങൾ അറിയാൻ ആരാധകർക്ക് എന്നും വലിയ ആകാംക്ഷയാണ്. ന്യൂസിലൻഡിനെതിരായ ഏകദിനത്തിന് ഇടയിൽ ക്രീസിൽ വെച്ച് കോഹ്ലി ഒരു ചെറിയ കുപ്പിയിൽ കുടിച്ച പാനീയം എന്താണ് എന്ന് തിരയുകയാണ് ആരാധകർ ഇപ്പോൾ.
ന്യൂസിലൻഡിന് എതിരായ പരമ്പരയിലെ അവസാന ഏകദിനത്തിൽ ബാറ്റ് ചെയ്യുന്നതിന് ഇടയിലെ ഡ്രിങ്ക്സ് ബ്രേക്കിൽ ആണ് കോഹ്ലി ഫിസിയോ നൽകിയ ഈ പാനീയം കുടിച്ചത്. രുചി മോശമായത് കൊണ്ട് കുടിക്കാൻ ബുദ്ധുമുട്ടുള്ള പാനീയം ആണിത് എന്ന് കോഹ്ലിയുടെ മുഖഭാവത്തിൽ നിന്ന് ആരാധകർ വായിച്ചെടുക്കുന്നു.
Also Read: Saina Nehwal: ഗുഡ് ബൈ സൈന; ഇനി കോർട്ടിൽ ആ ചടുല നീക്കങ്ങൾ ഇല്ല; വിരമിക്കൽ സ്ഥിരീകരിച്ച് താരം
പിക്കിൾ ജ്യൂസ് ഷോട്ട് ആണ് ഇത് എന്നാണ് സൂചന. ശരീരത്തിലെ ഊർജ നഷ്ടം കുറയ്ക്കാൻ ഇതിന് സാധിക്കും. ബാറ്റിങ്ങിന് ഇടയിൽ പേശിവലിവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനും ഇത് ഒരു പരിധി വരെ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
നിർജലീകരണം ഉണ്ടാവാതിരിക്കാനും ഇത് കുടിക്കുന്നതിലൂടെ സാധിക്കും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇടയിൽ ഇന്ത്യയുടെ യുവ ഓപ്പണർ യശസ്വി ജയ്സ്വാളും പിക്കിൾ ജ്യൂസ് ഷോട്ട് പോലൊന്ന് കുടിച്ചിരുന്നു.
Also Read: ദയനീയമായ പനേങ്ക കിക്ക്; 30 മിനിറ്റ് നീണ്ട നാടകീയത; ആഫ്രിക്കയുടെ രാജാക്കന്മാരായി സെനഗൽ
മത്സരത്തിലേക്ക് വരുമ്പോൾ വിരാട് കോഹ്ലി സെഞ്ചുറിയിലേക്ക് എത്തിയിട്ടും ഇന്ത്യക്ക് അവസാന ഏകദിനം ജയിക്കാനായില്ല. 108 പന്തിൽ നിന്നാണ് കോഹ്ലി 124 റൺസ് അടിച്ചെടുത്തത്. എന്നാൽ 338 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 296 റൺസിന് ഓൾഔട്ടായി. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1ന് ന്യൂസിലൻഡ് സ്വന്തമാക്കി.
Read More: ആ ചിരി മായിച്ച ചോദ്യം ഓർമയില്ലേ? ലോകം കണ്ട ആ വലിയ പരിഹാസത്തിന് റൊണാൾഡിഞ്ഞോ നൽകിയ മറുപടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us