മെൽബണിൽ സെഞ്ചുറി നേടാതെ തന്നെ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മുൻ നായകൻ രാഹുൽ ദ്രാവിന്റെ റെക്കോർഡാണ് കോഹ്ലി തകർത്തത്. മെൽബൺ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലെ രണ്ടാം ദിനത്തിലായിരുന്നു കോഹ്ലിയുടെ റെക്കോർഡ് നേട്ടം.
മെൽബണിൽ അർധ സെഞ്ചുറി നേടിയാണ് കോഹ്ലി ആദ്യ ഇന്നിങ്സിൽ പുറത്തായത്. അർധ സെഞ്ചുറി നേടിയതോടെ ഒരു വർഷത്തിൽ വിദേശ മണ്ണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് കോഹ്ലി സ്വന്തം പേരിലാക്കിയത്. നേരത്തെ ഇത് രാഹുൽ ദ്രാവിഡിന്റെ പേരിലായിരുന്നു. 2002 ൽ 1,137 റൺസാണ് ദ്രാവിഡ് നേടിയത്. എന്നാൽ കോഹ്ലിയുടെ പേരിൽ ഇപ്പോൾ 1,138 റൺസുണ്ട്.
മെൽബണിൽ സെഞ്ചുറി നേടിയിരുന്നുവെങ്കിൽ കോഹ്ലിയുടെ റെക്കോർഡ് ബുക്കിൽ മറ്റൊരു നേട്ടവും കൂടി എഴുതിച്ചേർക്കപ്പെട്ടേനെ. ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡ്. നിലവിൽ ഇത് സച്ചിന്റെ പേരിലാണുള്ളത്. 1998 ലാണ് സച്ചിൻ ഈ റെക്കോർഡിട്ടത്. 12 സെഞ്ചുറികളാണ് സച്ചിൻ ആ വർഷം അടിച്ചു കൂട്ടിയത്. കോഹ്ലി ഈ വർഷം 11 സെഞ്ചുറികളാണ് നേടിയത്.
മെൽബണിൽ മിച്ചൽ സ്റ്റാർക്കാണ് കോഹ്ലിയുടെ സെഞ്ചുറി മോഹത്തെ തകർത്തെറിഞ്ഞത്. 82 റൺസെടുത്ത് നിൽക്കുമ്പോഴായിരുന്നു കോഹ്ലിയുടെ പുറത്താകൽ. ഷോട് ഡെലിവറിക്കായി ശ്രമിച്ച കോഹ്ലിയെ ആരോൺ ഫിഞ്ച് ക്യാച്ചിലൂടെ പുറത്താക്കി.
Gee the Aussies needed that! Virat Kohli gone for 82…#AUSvIND | @toyota_aus pic.twitter.com/7BHMbcZawn
— cricket.com.au (@cricketcomau) December 27, 2018
വിക്കറ്റ് വീണെന്ന് ആദ്യം വിശ്വസിക്കാൻ കോഹ്ലിക്കായില്ല. ഇത് മനസ്സിലാക്കിയതും തല താഴ്ത്തി കോഹ്ലി നടന്നു നീങ്ങി. ഇന്ത്യൻ നായകന് താൻ പുറത്തായതാണ് വിശ്വസിക്കാൻ കഴിയാതിരുന്നതെങ്കിൽ വിക്കറ്റ് വീണതാണ് മിച്ചൽ സ്റ്റാർക്കിന് അവിശ്വസനീയമായത്. വിക്കറ്റ് ആഘോഷിക്കാതെ അമ്പരപ്പോടെ ചിരിച്ചുകയാണ് സ്റ്റാർക്ക് ചെയ്തത്. ടെസ്റ്റ് മാച്ചിൽ ഇത് മൂന്നാം തവണയാണ് കോഹ്ലി ആരോൺ ഫിഞ്ചിന്റെ ബോളിൽ പുറത്താകുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook