Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

ടി 20 ലോക റെക്കോർഡിന് വെറും ഒരു റൺസ് അകലെ വിരാട് കോഹ്‌ലി

നാളെ നടക്കുന്ന മത്സരത്തിൽ കോഹ്‌ലി ഒരു റൺസെടുത്താൽ രോഹിത്തിനെ മറികടന്ന് റെക്കോർഡ് കൈപ്പിടിയിലാക്കും

virat kohli, ie malayalam

ടി 20 യിൽ ലോകറെക്കോർഡിന് തൊട്ടരികെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. നാളെ (ഞായറാഴ്ച) ഗുവാഹത്തിയിൽ ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി 20 മത്സരത്തിനായി ഇന്ത്യൻ ടീം ഇറങ്ങുമ്പോൾ കോഹ്‌ലിക്ക് ലോക റെക്കോർഡിന് വേണ്ടത് ഒരേയൊരു റൺസ്. അതു നേടിയാൽ ടി 20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് കോഹ്‌ലിയുടെ പേരിലാവും. നിലവിൽ റൺവേട്ടയിൽ രോഹിത് ശർമ്മയ്ക്ക് ഒപ്പമാണ് കോഹ്‌ലി. ഇരുവർക്കും ടി 20യിൽ 2,633 റൺസാണുളളത്. നാളെ നടക്കുന്ന മത്സരത്തിൽ കോഹ്‌ലി ഒരു റൺസെടുത്താൽ രോഹിത്തിനെ മറികടന്ന് റെക്കോർഡ് കൈപ്പിടിയിലാക്കും.

വിശ്രമം അനുവദിച്ചിരിക്കുന്നതിനാൽ ശ്രീലങ്കയ്ക്കെതിരായ ടി 20 പരമ്പരയിൽ രോഹിത് കളിക്കില്ല. അതിനാൽ തന്നെ കോഹ്‌ലിക്ക് വളരെ എളുപ്പത്തിൽ റെക്കോർഡ് നേടിയെടുക്കാനാവും.

കഴിഞ്ഞ മാസം നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടി 20 പരമ്പരയിൽ മിന്നും പ്രകടനമാണ് കോഹ്‌ലി പുറത്തെടുത്തത്. ആദ്യ ടി 20 യിൽ 50 ബോളിൽനിന്നും 94 റൺസെടുത്തു. മൂന്നാം ടി 20 യിൽ 29 ബോളിൽനിന്നും 70 റൺസെടുത്ത കോഹ്‌ലിയുടെ കരുത്തിൽ ഇന്ത്യൻ ടീമിന്റെ സ്കോർ 240 ലെത്തി. അതിനാൽ തന്നെ വളരെ എളുപ്പത്തിൽ ഇന്ത്യയ്ക്ക് ജയം സ്വന്തമാക്കാൻ കഴിഞ്ഞു.

Read Also: ശ്രീലങ്കയ്ക്കെതിരായ ടി 20 ടീമിൽ സഞ്ജു സാംസണും, രോഹിത്തിന് വിശ്രമം

ശ്രീലങ്കയ്ക്കെതിരായ ടി 20 മത്സരങ്ങളിലും കോഹ്‌ലി ഇതേ പ്രകടനം പുറത്തെടുക്കുമെന്നാണ് ഏവരും കരുതുന്നത്. ശ്രീലങ്കയ്ക്കെതിരെ ടി 20 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് മികച്ച റെക്കോർഡാണുളളത്. വരാനിരിക്കുന്ന പരമ്പരയിലും ഇന്ത്യ ഇത് ആവർത്തിച്ചേക്കും.

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്നി, ശ്രാദുൽ ഠാക്കൂർ, മനീഷ് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, സഞ്ജു സാംസൺ.

ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുശേഷം ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് ഇന്ത്യൻ ടീം കളിക്കുക. മൂന്നു മത്സരങ്ങളടങ്ങിയതാണ് ഏകദിന പരമ്പര. ജനുവരി 14 ന് മുംബൈയിലാണ് ആദ്യ ഏകദിനം. ജനുവരി 17, 19 തീയതികളിലായി രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനം മത്സരം നടക്കും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli one run away from massive t20i world record

Next Story
ഞാൻ സമ്മതിക്കില്ല; ഔട്ട് വിളിച്ച അംപയറോട് കയർത്ത് ശുഭ്‌മാൻ ഗിൽ, രഞ്ജിയിൽ നാടകീയ രംഗങ്ങൾ, വിവാദംShubhman Gill, ശുഭ്മാൻ ഗിൽ, umpire, അമ്പയർ, രഞ്ജി ട്രോഫി, Ranji trophy, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express