scorecardresearch

അനുഷ്‌കയ്ക്ക് ഇരട്ടി സന്തോഷം; ട്വിറ്റർ ബയോ മാറ്റിയെഴുതി വിരാട് കോഹ്‌ലി

സോഷ്യൽ മീഡിയയിലൂടെയാണ് തനിക്ക് മകൾ ജനിച്ച വിവരം വിരാട് കോഹ്‌ലി ആരാധകരെ അറിയിച്ചത്

സോഷ്യൽ മീഡിയയിലൂടെയാണ് തനിക്ക് മകൾ ജനിച്ച വിവരം വിരാട് കോഹ്‌ലി ആരാധകരെ അറിയിച്ചത്

author-image
Sports Desk
New Update
virat kohli, ie malayalam

ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും. ജനുവരി 11നാണ് കോഹ്‌ലിയും അനുഷ്കയ്ക്കും പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ച് ഏതാനും ദിവസങ്ങൾ പിന്നിടുമ്പോൾ അനുഷ്കയ്ക്ക് ഏറെ സന്തോഷം നൽകുന്ന മറ്റൊരു കാര്യം കൂടി കോഹ്‌ലി ചെയ്തിരിക്കുകയാണ്.

Advertisment

Read More: ജീവിതത്തിലെ പുതിയ അധ്യായം; മകളെ വരവേറ്റ് കോഹ്ലി-അനുഷ്ക ദമ്പതികൾ

തന്റെ ട്വിറ്റർ പേജിലെ ബയോ മാറ്റി എഴുതിയിരിക്കുകയാണ് കോഹ്‌ലി. 'അഭിമാനം തോന്നുന്ന ഭർത്താവും അച്ഛനും' എന്നാണ് കോഹ്‌ലിയുടെ ഇപ്പോഴത്തെ ട്വിറ്റർ ബയോ.

virat kohli, anushka sharma, ie malayalam

സോഷ്യൽ മീഡിയയിലൂടെയാണ് തനിക്ക് മകൾ ജനിച്ച വിവരം വിരാട് കോഹ്‌ലി ആരാധകരെ അറിയിച്ചത്. “ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്ന കാര്യം ഏറെ ആവേശത്തോടെയാണ് നിങ്ങളെ അറിയിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും പ്രാർത്ഥനയ്ക്കും നന്ദി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു, സ്നേഹത്തോടെ വിരാട്,” എന്നാണ് മകൾ ജനിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് കോഹ്‌ലി ട്വീറ്റ് ചെയ്തത്.

Advertisment

വിരാടിന്റെ സഹോദരൻ വികാസ് ‌കോഹ്‌ലിയാണ് കുഞ്ഞിന്റെ ആദ്യ ചിത്രം പങ്കുവച്ചത്. മാലാഖ വീട്ടിലെത്തി എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രം ഷെയർ ചെയ്തത്.

View this post on Instagram

A post shared by Vikas Kohli (@vk0681)

മകൾ ജനിച്ചതിനു പിന്നാലെ കുഞ്ഞിന്റെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പകർത്തരുതെന്ന് ഫൊട്ടോഗ്രാഫർമാരോട് കോഹ്‌ലിയും അനുഷ്കയും അഭ്യർത്ഥിച്ചിരുന്നു. കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ടെന്നും മുംബൈയിലെ ഫൊട്ടോഗ്രാഫർമാരോട് തങ്ങളുടെ മകളുടെ ചിത്രങ്ങൾ പകർത്താതിരിക്കാൻ അഭ്യർത്ഥിക്കുകയാണെന്നും വിരാടും അനുഷ്കയും ഒരു പ്രസ്താവനയിൽ പറഞ്ഞു. തങ്ങൾ രണ്ടുപേരുടെയും ചിത്രങ്ങളോ വീഡിയോയോ എടുക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്നും എന്നാൽ കുട്ടിയുമായി ബന്ധപ്പെട്ട് അത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്നും ഇരുവരും പറഞ്ഞു.

നിലവിൽ പെറ്റേണിറ്റി ലീവിലാണ് വിരാട് കോഹ്‌ലി. കോഹ്‌ലിയുടെ അഭാവത്തിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ അജിങ്ക്യ രഹാനെയാണ് ടീം ഇന്ത്യയെ നയിക്കുന്നത്.

Anushka Sharma Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: