തനിക്കൊരിക്കലും ഓടിത്തോൽപ്പിക്കാൻ കഴിയാത്ത ടീമംഗത്തിന്റെ പേര് വെളിപ്പെടുത്തി വിരാട് കോഹ്‌ലി

ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് വിജയത്തിനുശേഷം സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത ഫൊട്ടോയ്ക്ക് നൽകിയ ക്യാപ്ഷനിലാണ് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്

virat kohli, ie malayalam

ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്ന കളിക്കാരനാണ് വിരാട് കോഹ്‌ലിയെന്ന് ക്രിക്കറ്റ് ലോകത്തിന് അറിയാം. ഫിറ്റ്നസിൽ താൻ മറ്റു കളിക്കാരെക്കാൾ മുന്നിലാണെങ്കിലും ടീമിൽ വേഗതയേറിയ താരം താനല്ലെന്ന് സമ്മതിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ. ബംഗ്ലാദേശിനെതിരായ തങ്ങളുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് വിജയത്തിനുശേഷം സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത ഫൊട്ടോയ്ക്ക് നൽകിയ ക്യാപ്ഷനിലാണ് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.

”ടീമംഗങ്ങൾക്ക് ഒപ്പമുളള പരിശീലനം എനിക്ക് ഇഷ്ടമാണ്. പക്ഷേ ജഡ്ഡു (രവീന്ദ്ര ജഡേജ) ഗ്രൂപ്പിലുണ്ടെങ്കിൽ അവനെ ഓടിത്തോൽപ്പിക്കുക അസാധ്യം,” ഇതായിരുന്നു ജഡേജയ്ക്കും പന്തിനും ഒപ്പമുളള പരിശീലന സെഷനിലെ ചിത്രം പങ്കുവച്ചുകൊണ്ട് കോഹ്‌ലി എഴുതിയത്.

ലോകത്തിൽ വച്ച് ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് ജഡേജ. കിടിലൻ ക്യാച്ചുകളിലൂടെയും റൺഔട്ടുകളിലൂടെയും ജഡേജ താൻ മികച്ച ഓൾറൗണ്ടറാണെന്ന് പലതവണ തെളിയിച്ചിട്ടുണ്ട്. ബാറ്റിങ്ങിലും ബോളിങ്ങിലും ജഡേജ കഴിവ് തെളിയിച്ചിട്ടുണ്ട്.

Read Also: കോഹ്‌ലി അന്നു ജനിച്ചിട്ടുപോലുമില്ല; ഗാംഗുലിയെ പുകഴ്ത്തിയതിനെ പരിഹസിച്ച് ഗവാസ്കർ

കൊൽക്കത്തയിൽ നടന്ന ഇന്ത്യയുടെ ആദ്യത്തെ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്നിങ്സിനും 46 റൺസിനുമായിരുന്നു ഇന്ത്യൻ ജയം. ഈ മത്സരത്തോടെ അതിവേഗം 70 രാജ്യാന്തര സെഞ്ചുറികൾ നേടുന്ന കളിക്കാരനും, അതിവേഗം 27 ടെസ്റ്റ് സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ കളിക്കാരനെന്ന റെക്കോർഡുമായി സച്ചിൻ ടെൻഡുൽക്കറിന് ഒപ്പമെത്തുകയും ചെയ്തു 31 കാരനായ കോഹ്‌ലി.

നായകനെന്ന നിലയിൽ 20-ാം സെഞ്ചുറി തികച്ച കോഹ്‌ലി, ഓസിസ് ഇതിഹാസം റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡാണ് തിരുത്തിയത്. നായകനെന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയിൽ കോഹ്‌ലി രണ്ടാം സ്ഥാനത്തെത്തി. 25 സെഞ്ചുറികളുള്ള ഗ്രെയിം സ്മിത്താണ് പട്ടികയിൽ മുന്നിൽ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli names teammate who is almost impossible to outrun in field

Next Story
വിക്കറ്റിനായി കരഞ്ഞു നിലവിളിച്ച് ക്രിസ് ഗെയ്‌ൽ, വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com