Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

‘നയിക്കുന്നവൻ’; ഐസിസി ഏകദിന-ടെസ്റ്റ് ടീം ക്യാപ്റ്റനായി വിരാട് കോഹ്‌ലി

ടെസ്റ്റ് ടീമിൽ നായകൻ കോഹ്‌ലി ഉൾപ്പടെ രണ്ട് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചപ്പോൾ ഏകദിന ടീമിൽ നാല് ഇന്ത്യൻ താരങ്ങളാണുള്ളത്

virat kohli, cricket, ie malayalam

ദുബായ്: കഴിഞ്ഞ വർഷത്തെ ഐസിസി ഏകദിന – ടെസ്റ്റ് ടീമുകളുടെ നായകനായി ഇന്ത്യൻ നായകൻ കൂടിയായ വിരാട് കോഹ്‌ലിയെ തിരഞ്ഞെടുത്തു. ടെസ്റ്റിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് നിലനിർത്തുന്നതിലും ഏകദിന ലോകകപ്പിൽ ഇന്ത്യയെ സെമി വരെ എത്തിക്കുന്നതിലും നിരവധി പരമ്പര നേട്ടങ്ങൾ സമ്മാനിക്കുന്നതിലും നായകന്റെ റോളിൽ നിർണായക പങ്കുവഹിച്ച കോഹ്‌ലിയെ തന്നെ രണ്ട് ഫോർമിറ്റിലും ഐസിസി നായകനാക്കുകയായിരുന്നു.

ടെസ്റ്റ് ടീമിൽ നായകൻ കോഹ്‌ലി ഉൾപ്പടെ രണ്ട് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചപ്പോൾ ഏകദിന ടീമിൽ നാല് ഇന്ത്യൻ താരങ്ങളാണുള്ളത്. കഴിഞ്ഞ വർഷം ഇരട്ട സെഞ്ചുറിയുൾപ്പടെ തിളങ്ങിയ മായങ്ക് അഗർവാളാണ് ഐസിസി ടെസ്റ്റ് ടീമിന്റെ ഓപ്പണർ. ഏകദിന ടീമിൽ രോഹിത് ശർമയും മുഹമ്മദ് ഷമി, കുൽദീപ് യാദവും സ്ഥാനമുറപ്പിച്ചു.

Also Read: ഇതു തന്നെയല്ലേ ക്രിക്കറ്റിന്റെ ‘ആത്മാവ്’; കോഹ്‌ലിക്ക് കയ്യടിച്ച് ഐസിസിയും

ഏകദിന ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടിയ ഇംഗ്ലണ്ട്, ന്യൂസിലാൻഡ് ടീമുകളിൽനിന്നും രണ്ടുപേർ വീതം മാത്രമേ ഇടംപിടിച്ചുള്ളൂ. ഓസീസ്, വെസ്റ്റിൻഡീസ്, പാക്കിസ്ഥാൻ ടീമിൽനിന്ന് ഓരോരുത്തരും ഏകദിന ടീമിലുണ്ട്. ടെസ്റ്റ് ടീമിൽ അഞ്ചുപേർ ഓസ്ട്രേലിയയിൽനിന്നാണ്. ന്യൂസിലാൻഡിൽനിന്ന് മൂന്നു പേരും ടെസ്റ്റ് ടീമിൽ ഇടംപിടിച്ചു. വിരാട് കോഹ്‌ലിക്കു പുറമെ ഇരു ടീമുകളിലും സ്ഥാനം കണ്ടെത്തിയത് ബെൻ സ്റ്റോക്സ്, മിച്ചൽ സ്റ്റാർക് എന്നിവർ മാത്രമാണ്.

ഐസിസി ടെസ്റ്റ് ഇലവൻ: മായങ്ക് അഗര്‍വാൾ, ടോം ലാഥം, മാർനസ് ലബുഷെയ്ൻ, വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ്, ബി.ജെ. വാട്‌ലിങ് (വിക്കറ്റ് കീപ്പർ), പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്, നീൽ വാഗ്നർ, നേഥൻ ലയൺ

Also Read: ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്‌കാരം ബെൻ സ്റ്റോക്‌സിന്; രോഹിത് ഏകദിനത്തിലെ താരം

ഐസിസി ഏകദിന ഇലവൻ: രോഹിത് ശർമ, ഷായ് ഹോപ്പ്, വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ബാബർ അസം, കെയ്ൻ വില്യംസൻ, ബെൻ സ്റ്റോക്സ്, ജോസ് ബട്‍ലർ (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്, ട്രെന്റ് ബോൾട്ട്, മുഹമ്മദ് ഷമി, കുൽദീപ് യാദവ്

2019 ലെ ‘സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ്’ പുരസ്‌കാരവും കോഹ്‌ലിക്കാണ്. 2019 ലെ ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് കിരീടം നേടികൊടുക്കാന്‍ നിര്‍ണായക പ്രകടനം കാഴ്ചവച്ച ബെന്‍ സ്റ്റോക്‌സാണ് ‘ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച പുരുഷ താരത്തിനുള്ള ഐസിസിയുടെ ‘സര്‍ ഗാരി സോബേഴ്‌സ്’ പുരസ്‌കാരമാണ് സ്റ്റോക്‌സിന് ലഭിക്കുക.

ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ മികച്ച പ്രകടനമാണ് സ്റ്റോക്‌സ് നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനം കൂടിയാണ് സ്റ്റോക്‌സിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. 2019 ലെ ഐസിസി ഏകദിന ക്രിക്കറ്റർ പുരസ്‌കാരത്തിന് ഇന്ത്യയുടെ ‘ഹിറ്റ്‌മാൻ’ രോഹിത് ശർമ അർഹനായി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli named captain of iccs odi and test teams of the year

Next Story
ഇതു തന്നെയല്ലേ ക്രിക്കറ്റിന്റെ ‘ആത്മാവ്’; കോഹ്‌ലിക്ക് കയ്യടിച്ച് ഐസിസിയുംvirat kohli, വിരാട് കോഹ്‌ലി, sachin tendulker, സച്ചിൻ ടെണ്ടുൽക്കർ, saurav ganguly, സൗരവ് ഗാംഗുലി, world cup cricket, india vs srilanka, ie malayaam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com