scorecardresearch

മാക്സ്‌വെല്ലിന്റെ വിവാഹസൽക്കാരത്തിൽ ചുവടുവച്ച് കോഹ്‌ലിയും കൂട്ടരും; വീഡിയോ

ആർ‌സി‌ബിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്

ആർ‌സി‌ബിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്

author-image
Sports Desk
New Update
Virat Kohli, RCB

കഴിഞ്ഞ ദിവസമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ‌സി‌ബി) ഫ്രാഞ്ചൈസി അടുത്തിടെ വിവാഹിതരായ ഓസീസ് ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെല്ലിനും വിനി രാമനുമായി വിവാഹസൽക്കാരം സംഘടിപ്പിച്ചത്. ബാംഗ്ലൂർ ടീമിലെ മുഴുവൻ താരങ്ങളും സ്റ്റാഫുകളും കുടുംബാംഗങ്ങളും ചടങ്ങിന് ഉണ്ടായിരുന്നു. മത്സര ഇടവേളയ്‌ക്കിടെ നടന്ന പരിപാടി ഡാൻസും പാട്ടുമായി ആഗോഷംക്കുകയാണ്‌ താരങ്ങൾ ചെയ്തത്.

Advertisment

അതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പാട്ടിന് ചുവടുവെക്കുന്ന വിരാട് കോഹ്‌ലി മുഹമ്മദ് സിറാജ് സിദ്ധാർത്ഥ് കൗൾ തുടങ്ങിയ താരങ്ങളെയെല്ലാം വീഡിയോയിൽ കാണാം. ആർ‌സി‌ബിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

&t=301s

പരമ്പരാഗത ഇന്ത്യൻ വസ്ത്രത്തിലാണ് മുഴുവൻ ടീമംഗങ്ങളും ചടങ്ങിൽ പങ്കെടുത്തത്.കറുത്ത കുർത്തയും പൈജാമയും കോലാപൂരി ചെരുപ്പുമായിരുന്നു കോഹ്‌ലിയുടെ വേഷം.

Advertisment

2022 മാർച്ച് 18 ന് ഓസ്‌ട്രേലിയയിൽ വച്ചാണ് മാക്സ്‌വെല്ലും വിനിയും വിവാഹിതരായത്. മാർച്ച് അവസാന വാരം ചെന്നൈയിൽ വച്ച് തമിഴ് ആചാരപ്രകാരമുള്ള ചടങ്ങുകളും നടത്തിയിരുന്നു. അന്ന് മാക്‌സ്‌വെൽ ആടിയാടി വിനിയ്ക്ക് മലയിടുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ വൈറലായിരുന്നു. മെൽബണിൽ ഫാർമസിസ്റ്റാണ് വിനി.

Glenn Maxwell Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: