ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ മകള്‍ സിവയുമായി വീണ്ടും കണ്ടുമുട്ടി. സിവയുമായി സംസാരിക്കുന്നതിന്റെ വീഡിയോയും കോഹ്ലി പങ്കുവെച്ചിട്ടുണ്ട്. ഓസ്ട്രേലിയയ്ക്ക് എതിരായ ട്വന്റി 20 മത്സരങ്ങള്‍ക്കായി റാഞ്ചിയിലാണ് ഇന്ത്യന്‍ ടീമുളളത്.

ആദ്യ ട്വന്റി 20ക്ക് ശേഷമാണ് കോഹ്ലി ധോണിയുടെ താമസസ്ഥലത്തെത്തി സിവയെ കണ്ടത്. ധോണിയും ഭാര്യ സാക്ഷിയും ക്യാമറയ്ക്ക് പിറകിലുണ്ട്. ഇത് ആദ്യമായല്ല കോഹ്ലി സിവയെ കാണാനെത്തുന്നത്. നേരത്തേ വിന്‍ഡീസ് പര്യടനത്തിനിടെ ഇരുവരും തമ്മിലുളള സെല്‍ഫി കോഹ്ലി പങ്കുവെച്ചിരുന്നു. സിവ കുട്ടി എന്‍റെ ഫോൺ ഉപയോഗിക്കുകയാണ്. ഫോൺ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവൾക്ക് നന്നായി അറിയാം. വളരെ മനോഹരം. കുട്ടികളുടെ നിഷ്കളങ്കത ആസ്വദിക്കുക, അതിനെ സ്നേഹിക്കുക- കോഹ്‌ലി ചിത്രത്തിന് ചുവടിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ