scorecardresearch

Virat Kohli ODI: വഡോദരയിലേത് 71ാമത്തെ അവാർഡ്; എല്ലാം അമ്മയ്ക്ക് അയച്ചുകൊടുക്കുമെന്ന് കോഹ്ലി

Virat Kohli Player of the Match Awards: ഏറ്റവും കൂടുതൽ വട്ടം പ്ലേയർ ഓഫ് ദ് മാച്ച് അവാർഡ് ലഭിച്ച കളിക്കാരിൽ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് മുൻപിൽ.

Virat Kohli Player of the Match Awards: ഏറ്റവും കൂടുതൽ വട്ടം പ്ലേയർ ഓഫ് ദ് മാച്ച് അവാർഡ് ലഭിച്ച കളിക്കാരിൽ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് മുൻപിൽ.

author-image
Sports Desk
New Update
Virat Kohli against New Zealand ODI

സമ്മർദങ്ങളെ അതിജീവിച്ച് ജയിച്ചു കയറുന്ന പതിവ് കോഹ്ലി വഡോദരയിലും ആവർത്തിച്ചു / Source: Indian Cricket Team, Instagram

Virat Kohli ODI: ഏഴ് മാസത്തിന് ശേഷം ഇന്ത്യക്കായി രാജ്യാന്തര മത്സരം കളിക്കാനിറങ്ങിയതായിരുന്നു വിരാട് കോഹ്ലി കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ. ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്ത്. ഏകദിനത്തിൽ നിന്നും കോഹ്ലിയുടെ തലവെട്ടാൻ കാത്തിരുന്നവർ വാളിന്റെ മൂർച്ച കൂട്ടി. പക്ഷേ പിന്നെ കണ്ടത് സെഞ്ചുറികൾക്കായി ദാഹിക്കുന്ന, മാച്ച് വിന്നിങ് ഇന്നിങ്സുകളുമായി നിറയുന്ന കോഹ്ലിയെയാണ്. വഡോദരയിലെ 93 റൺസോടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ ഒരു റെക്കോർഡിനരികിലും എത്തി നിൽക്കുകയാണ് കോഹ്ലി ഇപ്പോൾ. 

Advertisment

തുടരെ രണ്ട് വട്ടം പൂജ്യത്തിന് പുറത്തായതിന് ശേഷം ഫോമിലേക്ക് തിരികെ എത്തുക്ക എളുപ്പമായിരുന്നില്ല. അതും സ്ക്വാഡിൽ നിന്ന് തന്നെ പുറത്താക്കപ്പെടും എന്ന സമ്മർദം നിലനിൽക്കുമ്പോൾ. എന്നാൽ സമ്മർദങ്ങളെ അതിജീവിച്ച് ജയിച്ചു കയറുന്ന പതിവ് കോഹ്ലി ഇവിടേയും ആവർത്തിച്ചു. 

Also Read: IND vs NZ: ചെയ്സിങ് കിങ് എന്ന പേര് വെറുതെ വന്നതല്ല; കോഹ്‌ലി കരുത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ

ന്യൂസിലൻഡിന് എതിരായ ആദ്യ ഏകദിനത്തിൽ കോഹ്ലിയുടെ 93 റൺസ് ആണ് ഇന്ത്യയുടെ ചെയ്സിങ്ങിന് ജീവൻ നൽകിയത്. ഈ പ്രകടനത്തോടെ പ്ലേയർ ഓഫ് ദ് മാച്ച് അവാർഡ് ഇന്ത്യൻ മുൻ നായകനാണ് ലഭിച്ചത്. രാജ്യാന്തര കരിയറിൽ കോഹ്ലിക്ക് ലഭിക്കുന്ന 71ാമത്തെ പ്ലേയർ ഓഫ് ദ് മാച്ച് അവാർഡ് ആയി അത് മാറി. 

മൂന്ന് ഫോർമാറ്റിലുമായി 558 മത്സരങ്ങൾ ആണ് 18 വർഷത്തെ കരിയറിൽ കോഹ് ലി കളിച്ചത്. വഡേദരയിലെ പ്രകടനത്തോടെ ലഭിച്ച പ്ലേയർ ഓഫ്  ദ് മാച്ച് അവാർഡ് കോഹ്ലിയുടെ ഏകദിനത്തിൽ ലഭിക്കുന്ന 45ാമത്തേതാണ്. 309 ഏകദിനങ്ങളാണ് കോഹ്ലി ഇതുവരെ കളിച്ചത്. 

Also Read: Sanju Samson Video: യുവരാജിന് കീഴിൽ സഞ്ജുവിന്റെ പരിശീലനം; ഈ ലോകകപ്പ് സഞ്ജു തൂക്കുമെന്ന് ഫാൻസ്

ഏറ്റവും കൂടുതൽ വട്ടം പ്ലേയർ ഓഫ് ദ് മാച്ച് അവാർഡ് ലഭിച്ച കളിക്കാരിൽ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് മുൻപിൽ. 76 തവണയാണ് രാജ്യാന്തര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലുമായി സച്ചിൻ പ്ലേയർ ഓഫ് ദ് മാച്ച് ആയത്. ഇതേ ഫോമിൽ പോവുകയാണ് എങ്കിൽ സച്ചിന്റെ ഈ റെക്കോർഡ്  തകർക്കാൻ കോഹ്ലിക്ക് അധികം കാത്തിരിക്കേണ്ടി വരില്ല. 

Also Read: "മുംബൈ, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനക്കാരാവണം; അല്ലെങ്കിൽ ഇന്ത്യൻ ടീമിൽ പിടിച്ചുനിൽക്കാനാവില്ല"

സച്ചിന്റെ 76 പ്ലേയർ ഓഫ് ദ് മാച്ച് അവാർഡിൽ 62 എണ്ണവും വന്നത് ഏകദിന ഫോർമാറ്റിൽ നിന്നാണ്. ഈ ഫോർമാറ്റിൽ സച്ചിന് പിന്നിലുള്ളത് ശ്രീലങ്കൻ ഇതിഹാസ ഓപ്പണർ സനത് ജയസൂര്യയാണ്. 48 തവണയാണ് ജയസൂര്യ പ്ലേയർ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. 

പ്ലേയർ ഓഫ് ദ് മാച്ച് അവാർഡുകൾ ഇങ്ങനെ വാരിക്കൂട്ടുന്നതിനെ കുറിച്ച് വഡോദര ഏകദിനത്തിന് ശേഷം കോഹ്ലിയോട് ചോദ്യം വന്നു. ഈ അവാർഡ് എല്ലാം ഞാൻ അമ്മയ്ക്ക് അയച്ച് കൊടുക്കും. അമ്മയ്ക്ക് ഇതെല്ലാം സൂക്ഷിക്കാൻ താത്പര്യമാണ്, കോഹ്ലി പറഞ്ഞു. 

Read More: Vaibhav Suryavanshi: ക്യാപ്റ്റൻ സ്ഥാനത്ത് ആദ്യ സെഞ്ചുറി; സ്റ്റൈലായി വൈഭവ് സൂര്യവംശി

Indian Cricket Players Indian Cricket Team India Vs New Zealand Sachin Tendulkar Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: