ടെസ്റ്റ് റാങ്കിങ്ങിൽ ‘വീര’ ആധിപത്യം തുടർന്ന് കോഹ്‌ലി; നേട്ടമുണ്ടാക്കി അജിങ്ക്യ രഹാനെ

ഇന്ത്യൻ നായകനും ഉപനായകനും പുറമേ ചേതേശ്വർ പൂജാരയും ആദ്യ പത്തിൽ തന്നെ സ്ഥാനമുറപ്പിച്ചിട്ടുണ്ട്

Virat Kohli, വിരാട് കോഹ്ലി,Virat Kohli follow on record,വിരാട് കോഹ്ലി ഫോളോ ഓണ്‍ റെക്കോര്‍ഡ്, Virat Kohli captaincy record, South Africa follow on, Mohammad Azharuddin, India vs South Africa third Test, IND vs SA 3rd Test, Ranchi Test

മുംബൈ: ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിർത്തി. ഏറ്റവും പുതിയ റാങ്കിങ്ങിലും കോഹ്‌ലി ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. അതേസമയം, അജിങ്ക്യ രഹാനെ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം റാങ്കിലേക്കുയർന്നു. ഇന്ത്യൻ നായകനും ഉപനായകനും പുറമേ ചേതേശ്വർ പൂജാരയും ആദ്യ പത്തിൽ തന്നെ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

Also Read: തിരിച്ചടിച്ച് ഇന്ത്യ; ന്യൂസിലൻഡിനെതിരെ ആറ് വിക്കറ്റ് വിജയം

928 പോയിന്റുമായാണ് വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള മുൻ ഓസിസ് നായകൻ സ്റ്റീവ് സ്മിത്തിനേക്കാൾ 17 പോയിന്റ് അധികമുണ്ട് വിരാട് കോഹ്‌ലിക്ക്. ആറാം സ്ഥാനത്തുള്ള ചേതേശ്വർ പൂജരയ്ക്ക് 791 പോയിന്റും രഹാനെയ്ക്ക് 759 പോയിന്റുമാണുള്ളത്.

Also Read: അതിർത്തിയറിയുന്ന കാവൽക്കാരൻ; കാണികളെ ഞെട്ടിച്ച് രോഹിത്തിന്റെ മനോഹര ക്യാച്ച്

ബോളർമാരിൽ ഓസിസ് താരം പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനം നിലനിർത്തി. 904 പോയിന്റുമായാണ് പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനത്തുള്ളത്. 794 പോയിന്റുമായി ജസ്പ്രീത് ബുംറ ആറാം സ്ഥാനത്തും 772പോയിന്റുമായി ആർ.അശ്വിൻ എട്ടാം സ്ഥാനത്തും 771 പോയിന്റുമായി ഷമി പത്താം സ്ഥാനത്തുമുണ്ട്.

Also Read: വിക്കറ്റ് കീപ്പറായി രാഹുലെത്തുന്നത് സഞ്ജുവിന്റെ സാധ്യതകൾക്ക് തിരിച്ചടിയോ?

ഓൾറൗണ്ടർമാരിൽ 406 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് പട്ടികയിൽ മുന്നിലുള്ള ഇന്ത്യൻ താരം. ആർ.അശ്വിൻ അഞ്ചാം സ്ഥാനത്തും നിലയുറപ്പിച്ചിട്ടുണ്ട്. ടീമുകളിലും ഇന്ത്യൻ ആധിപത്യം തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഇന്ത്യ തന്നെയാണ് മുന്നിൽ.

Web Title: Virat kohli maintains top spot ajinkya rahane moves up to eighth in icc test rankings

Next Story
അതിർത്തിയറിയുന്ന കാവൽക്കാരൻ; കാണികളെ ഞെട്ടിച്ച് രോഹിത്തിന്റെ മനോഹര ക്യാച്ച്rohit sharma, രോഹിത് ശർമ, ind vs nz, ഇന്ത്യ-ന്യൂസിലൻഡ്, catch, ക്യാച്ച്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com