/indian-express-malayalam/media/media_files/2024/12/27/gnIT3AAxJUkEIeqlSa6m.jpg)
Virat Kohli bungalow in Gurugram: (courtesy- twitter)
Virat Kohli Luxurious Lifestyle: തന്റെ ഇഷ്ട ഫോർമാറ്റിൽ നിന്ന് വിരാട് കോഹ്ലി വിരമിക്കൽ പ്രഖ്യാപിച്ചതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. ടെസ്റ്റ് ക്രിക്കറ്റിന്റെ കാലം കഴിഞ്ഞു എന്ന മുറവിളി ശക്തമായ സമയത്ത് ടെസ്റ്റ് മത്സരത്തിന്റെ ആവേശം കൂട്ടി ഗ്യാലറിയിലേക്ക് കാണികളെ എത്തിക്കാൻ കോഹ്ലിക്ക് സാധിച്ചിരുന്നു. 14 വർഷത്തെ ടെസ്റ്റ് കരിയറിന് തിരശീലയിടുമ്പോൾ റൺസ് വാരിക്കൂട്ടി റെക്കോർഡുകൾ കടപുഴക്കുന്നതിനൊപ്പം കോഹ്ലിയുടെ സ്റ്റൈലും വ്യക്തിത്വവും ആസ്തിയും അതിനൊപ്പം വളർന്നു.
സ്റ്റോക്ക് ഗ്രോയുടെറിപ്പോർട്ട് അനുസരിച്ച് 1500 കോടി രൂപയാണ് നിലവിൽ കോഹ്ലിയുടെ ആസ്തി. ആഡംബര വാഹനങ്ങളിലും വാച്ചുകളിലുമെല്ലാം കോഹ്ലിക്കുള്ള താത്പര്യം ആരാധകർക്ക് സുപരിചിതമാണ്. ഇന്ത്യൻ ബാഗി ബ്ലൂ ക്യാപ്പ് അണിഞ്ഞത് മുതൽ ഇപ്പോൾ അത് താഴെ വയ്ക്കുമ്പോൾ വരെ കോഹ്ലി പണം വാരിയെറിഞ്ഞ് സ്വന്തമാക്കിയ വിസ്മയിപ്പിക്കുന്ന വാഹനങ്ങളും മറ്റ് ആഡംബര വസ്തുക്കളും ഏതെല്ലാം എന്ന് അറിയണ്ടേ?
വിസ്മയിപ്പിക്കുന്ന വാച്ച് ശേഖരം
കോടികൾ വിലമതിക്കുന്ന നിരവധി വാച്ചുകളാണ് ഇന്ത്യൻ മുൻ ക്യാപ്റ്റന്റെ ശേഖരത്തിലുള്ളത്. 85 ലക്ഷം രൂപ വിലമതിക്കുന്ന പടെക് ഫിലീപ്പ് റോസ് ഗോൾഡ്. രണ്ട് കോടി രൂപയുടെ പെർപെട്വൽ കലണ്ടർ ഗ്രീൻ, ഒരു കോടിയുടെ യെല്ലോ ഗോൾഡ് റോളെക്സ് ടെയ്ടോണ, ഔഡെമേഴ്സ് പിഗ്വെറ്റിന്റെ 1.2 കോടി രൂപ വിലമതിക്കുന്ന വമ്പൻ എന്നീ വാച്ചുകൾ കോഹ്ലിയുടെ ശേഖരത്തിലുണ്ട്.
എന്നാൽ കോഹ്ലിയുടെ വാച്ച് കളക്ഷനിലെ ഏറ്റവും വിലകൂടിയ വമ്പൻ ആരെന്ന് അറിയുമോ? റോളെക്സ് ഡെയ്ടോണ റെയ്ൻബോ വാച്ച് വിരാട് കോഹ്ലി സ്വന്തമാക്കിയത് എത്ര രൂപയ്ക്കാണെന്ന് കേട്ടാൽ ആരുമൊന്ന് ഞെട്ടും. 4.6 കോടി രൂപയാണ് ഇതിന്റെ വില.
കോഹ്ലിയുടെ ഗ്യാരേജിലെ കൊമ്പന്മാർ
കാറുകളിലും വലിയ താത്പര്യമാണ് ഇന്ത്യയുടെ റൺ മെഷീന്. ഔഡിയുടെ അമ്പരപ്പിക്കുന്ന ശേഖരമാണ് കോഹ്ലിയുടെ ഗ്യാരേജിലുള്ളത്. ഔഡി ആർ8എസ്, ഔഡി ആർ8 എൽഎംഎക്സ്, ഔഡി ആർ8 വി10 പ്ലസ് എന്നിവ കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്. ഔഡി ആർ8 എൽഎംഎക്സിന്റെ വില 2.97 കോടി രൂപയാണ്. ആർ8 വി10 പ്ലസിന്റെ വില 2.72 കോടി രൂപയും.
തന്റെ വാഹനശേഖരത്തിലേക്ക് നാല് കോടിയോളം രൂപ വിലമതിക്കുന്ന ബെന്റ്ലി കോണ്ടിനെന്റൽ ജിടിയും കോഹ്ലി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതിനൊപ്പം ബെന്റ്ലി ഫ്ളൈയിങ് സ്പറും കോഹ്ലി സ്വന്തമാക്കി, 3.41 കോടി രൂപയാണ് ഇതിന്റെ വില. ഇന്ത്യയിൽ വളരെ വിരളമായി മാത്രം കാണാനാവുന്ന കാറുകളിലൊന്നാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര കാറുകളിൽ ഒന്നും. ഇതിനൊപ്പം ഒരു റേഞ്ച് റോവർ വോഗും കോഹ്ലിയുടെ പക്കലുണ്ട്. 2.11 കോടിയാണ് ഇതിന്റെ വില.
/indian-express-malayalam/media/media_files/2025/05/14/q8YZa4KPug6PPCBuMXqi.png)
അറബിക്കടലിന്റെ ഭംഗി ആസ്വദിച്ച്
മുംബൈയിൽ കടലിന് അഭിമുഖമായ നാല് മുറികളുള്ള ഒരു അത്യാഡംബര അപ്പാർട്ട്മെന്റ് കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്. 35ാം നിലയിലാണ് ഇത്. അറബിക്കടലിന്റെ ഭംഗി വേണ്ടുവോളം ആസ്വദിക്കാൻ സാധിക്കുന്ന നിലയിലെ ഈ അപ്പാർട്ട്മെന്റ് 34 കോടി രൂപയ്ക്കാണ് കോഹ്ലി സ്വന്തമാക്കിയത്. 7000 സ്ക്വയർഫീറ്റ് വരുന്നതാണ് ഈ അപ്പാർട്ട്മെന്റ്.
അലിബാഗിലെ ഹോളിഡേ ഹോം
കൊങ്കൻ സ്റ്റൈലിലെ ഹോളിഡേ ഹോം ആണ് അലിബാഗിൽ കോഹ്ലിക്കുള്ളത്. നാല് ബെഡ്റൂമുള്ള ഹോളിഡേ ഹോമിൽ കോഹ്ലിയ്ക്ക് വ്യായാമത്തിനും സ്പായ്ക്കുമെല്ലാമുള്ള സൗകര്യങ്ങളുണ്ട്.
ഗുരുഗ്രാമിലെ ബംഗ്ലാവ്
ഗുരുഗ്രാമിലാണ് കോഹ്ലിയുടെ മറ്റൊരു ബംഗ്ലാവ്. 80 കോടിയാണ് ഈ ബംഗ്ലാവിന്റെ വില. ഡിഎൽഎഫ് ഫേസ് 1ൽ വരുന്ന ഈ അപ്പാർട്ട്മെന്റ് സിറ്റിയുടെ തിരക്കുകളിൽ നിന്ന് മാറി സ്വസ്ഥമായിരിക്കാൻ പറ്റിയ ഇടമാണ്. സ്റ്റെയർകെയ്സിലുൾപ്പെടെ കൂടുതൽ മരപ്പണികളോട് കൂടിയതാണ് ഈ ബംഗ്ലാവ്. മാർബിൾ ഫ്ലോറിങ്ങും വെള്ള ചുമരുകളും ഈ ബംഗ്ലാവിന് ഒരു രാജകീയ പ്രൌഡി നൽകുന്നു.
/indian-express-malayalam/media/media_files/2024/12/27/XgqNkobQxCfMJm1Tk9cN.jpg)
ബിസിനസിലും ഇന്ത്യൻ മുൻ ക്യാപ്റ്റൻ ശക്തമായി വേരുറപ്പിച്ചു കഴിഞ്ഞു. വൺ8 റെസ്റ്റോറന്റ് ശൃംഖലയുടെ സഹ സ്ഥാപകനാണ് കോഹ്ലി. ഫാഷൻ ബ്രാൻഡായ റോങ്ങിന്റെ സഹ സ്ഥാപകനുമാണ് താരം.
ഇതിഹാസ ഗായകൻ കിഷോർ കുമാറിന്റെ ബംഗ്ലാവും ഏതാനും വർഷം മുൻപ് കോഹ്ലി വാടകയ്ക്കെടുത്തിരുന്നു. 2022ൽ അഞ്ച് വർഷത്തേക്ക് കോഹ്ലി സ്വന്തമാക്കിയ ഈ ബംഗ്ലാവിന്റെ ഒരു ഭാഗം റെസ്റ്റോറന്റ് ആക്കാനായിരുന്നു കോഹ്ലിയുടെ പദ്ധതി. കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള വൺ എയ്റ്റ് കമ്യൂണിന്റെ ഭാഗമായി ഇവിടെ റസ്റ്റോറന്റ് തുടങ്ങാനായിരുന്നു പദ്ധതി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us