/indian-express-malayalam/media/media_files/uploads/2021/03/kohli-Shardul.jpg)
ഫീൽഡിങ്ങിലെ മോശം പ്രകടനത്തെ തുടർന്ന് മീഡിയം പേസർ ശാർദുൽ താക്കൂറിനോട് ദേഷ്യപ്പെട്ട് വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി 20 മത്സരത്തിനിടെയാണ് സംഭവം. 157 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് തന്റെ പിഴവു കൊണ്ട് അധികമായി ഒരു റൺസ് വിട്ടുകൊടുത്തതാണ് കോഹ്‌ലിയെ ചൊടിപ്പിച്ചത്.
ഇംഗ്ലണ്ടിന്റെ 12-ാം ഓവറിൽ ജോണി ബെയർസ്റ്റോ ബോൾ ലെഗ് സൈഡിലേക്ക് പായിച്ചു. എന്നാൽ ശാർദുൽ വളരെ സാവധാനത്തിലാണ് ബോൾ തടുത്തത്. ബോൾ കിട്ടിയതും സ്റ്റംപിനു നേരെ എറിഞ്ഞു. പക്ഷേ, ബോൾ സ്റ്റംപിൽ തട്ടാതെ ദൂരേക്ക് പോയി. ഇതോടെ ഇംഗ്ലണ്ട് താരങ്ങൾ ഒരു റൺസ് അധികമായി ഓടി നേടുകയും ചെയ്തു.
ശാർദുലിന്റെ ഫീൽഡിങ്ങിലെ അലസത ഇന്ത്യൻ നായകന് ഇഷ്ടമായില്ല. കോഹ്‌ലി ദേഷ്യത്തോടെ ശാർദുലിനോട് എന്തോ പറയുകയും ശാർദുൽ സംഭവിച്ചതെന്താണെന്ന് കോഹ്‌ലിയോട് വിശദീകരിക്കാൻ ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം.
Kohli calling Shardul Thakur ‘ BEN STOKES’ pic.twitter.com/cJm0fABTW6
— ribas (@ribas30704098) March 17, 2021
മൂന്നാം ടി 20 മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചിരുന്നു. എട്ട് വിക്കറ്റിന്റെ അനായാസ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ ടി 20 പരമ്പര 2-1 ന് ഇംഗ്ലണ്ട് മുന്നിലാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാൽ മാത്രമേ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കൂ.
Read More: ‘ബട്ട്‌ലർ ഷോ’; ഇന്ത്യയെ നിലംപരിശാക്കി ഇംഗ്ലണ്ട്, കോഹ്‌ലിയുടെ ഒറ്റയാൾ പ്രകടനം വിഫലം
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി 156 റൺസാണ് നേടിയത്. രണ്ടാം ടി 20 യിൽ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്തിയ നായകൻ വിരാട് കോഹ്‌ലി തന്നെയാണ് മൂന്നാം മത്സരത്തിലും രക്ഷകനായത്. കോഹ്‌ലി 46 പന്തിൽ നിന്ന് 77 റൺസുമായി പുറത്താകാതെ നിന്നു. നാല് സിക്‌സും എട്ട് ഫോറും കോഹ്‌ലി നേടി. ടി 20 ക്രിക്കറ്റിലെ 27-ാം അർധ സെഞ്ചുറിയാണ് കോഹ്‌ലി സ്വന്തമാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us