ലോകത്താകമാനം കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പല രാജ്യങ്ങളിലും ലോക്ക്ഡൗണിലാണ്. ഇത് കരുത്തിന്റെയും മികവിന്റെയും കളി മൈതാനങ്ങളെയും നിശ്ചലമാക്കി. ഗ്യാലറികളെ ആവേശം കൊള്ളിച്ചിരുന്ന കായിക താരങ്ങൾ വീടുകളിൽ തന്നെയാണ്. ഈ സമയം കോവിഡ്-19നെ പ്രതിരോധിക്കുന്നതിന് തങ്ങളുടെ കഴിവും മികവും സമയവും ഉപയോഗിക്കുന്ന മുന്നറി പോരാളികൾക്ക് ആദരമർപ്പിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയും അദ്ദേഹത്തിന്റെ ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും.
Also Read: അത്ര കൂളൊന്നുമല്ല; ധോണിയുടെ നിയന്ത്രണം നഷ്ടപ്പെട്ട നിമിഷത്തെക്കുറിച്ച് കുൽദീപ് യാദവ്
രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് മുൻനിരയിൽ നിൽക്കുന്നവർക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള വീഡിയോയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ റിലീസ് ചെയ്തിരിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് താരങ്ങൾ പലരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
We salute all the frontline heroes and YOU for Playing Bold in the fight against COVID-19. Take social distancing seriously. #StayHomeSaveLives #PlayBold pic.twitter.com/NuzK1rdY9P
— Virat Kohli (@imVkohli) April 17, 2020
നിരവധി ക്രിക്കറ്റ് താരങ്ങൾ ഇതിനോടകം തന്നെ ആരോഗ്യപ്രവർത്തകർക്കും പൊലീസിനും സർക്കാരിനും അഭിനന്ദനം അറിയിച്ച് സമൂഹമാധ്യമങ്ങൾ എത്തിയിരുന്നു. ബോധവൽക്കരണ പരിപാടികളിലുൾപ്പടെ സജീവമാണ് ഇപ്പോഴും താരങ്ങൾ. ഇതൊടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ തത്സമയം ആരാധകരോട് സംവദിക്കാനും താരങ്ങൾ സമയം കണ്ടെത്തുന്നുണ്ട്. ഇതിനൊക്കെയൊപ്പമാണ് ഇപ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വീഡിയോയും ട്രെൻഡിങ്ങാകുന്നത്.
സാമ്പത്തികമായും പല താരങ്ങളും സഹായം ഉറപ്പ് വരുത്തി കഴിഞ്ഞു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഭാര്യയും ചലച്ചിത്രതാരവുമായ അനുഷ്കയ്ക്കൊപ്പം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകി. രോഹിത് ശർമ, യുവരാജ് സിങ്, അജിങ്ക്യ രഹാനെ തുടങ്ങിയ താരങ്ങളും ഇത്തരത്തിൽ തുകകൾ സംഭാവന നൽകിയിട്ടുണ്ട്.