ഗോള്‍: ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെ നടത്തിയ മോശം പെരുമാറ്റത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനം. ശ്രീലങ്കന്‍ താരം ബൗണ്ടറി നേടിയതില്‍ പ്രകോപിക്കപ്പെട്ടാണ് കോഹ്ലി അതിരുവിട്ട് പെരുമാറിയത്.

ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയുടെ ആദ്യ ഇന്നിങ്സിനിടെയാണ് സംഭവം. ഉമേഷ് യാദവിന്റെ പന്തിലാണ് ഉപുള്‍ തരംഗ ഫോര്‍ നേടിയത്. കവര്‍ ഡ്രൈവിലൂടെ പോയ ബോള്‍ കോഹ്ലിയെ തോല്‍പിച്ച് അതിര് തൊട്ടപ്പോഴാണ് കോഹ്ലി ഓടിയെത്തിയത്. ബോള്‍ ബോയ് പന്ത് എടുക്കാന്‍ ശ്രമിക്കവെ കോഹ്ലി ബോള്‍ ചവിട്ടി തെറിപ്പിക്കുകയായിരുന്നു.

തലനാരിഴയ്ക്കാണ് ബോള്‍ ബോയ് കോഹ്ലിയുടെ ചവിട്ടേല്‍ക്കാതെ രക്ഷപ്പെട്ടത്. കോഹ്ലിയുടെ മോശം പ്രവൃത്തിയെ വിമര്‍ശിച്ച് നവമാധ്യമങ്ങളില്‍ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു.

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ കൂ​റ്റ​ൻ ലീ​ഡി​ലേ​ക്കാണ് നീങ്ങുന്നത്. മൂ​ന്നാം ദി​നം 189/3 എ​ന്ന​നി​ല​യി​ൽ ബാ​റ്റിം​ഗ് അ​വ​സാ​നി​പ്പി​ച്ച ഇ​ന്ത്യ​ക്ക് ര​ണ്ടു ദി​നം ശേ​ഷി​ക്കെ 498 റ​ണ്‍​സി​ന്‍റെ മൊ​ത്തം ലീ​ഡാ​യി. 309 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് കൂ​ട്ടി​ച്ചേ​ർ​ത്താ​ണി​ത്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​ക്കാ​യി നാ​യ​ക​ൻ വി​രാ​ട് കോഹ്‌ലി​യും ഓ​പ്പ​ണ​ർ അ​ഭി​ന​വ് മു​കു​ന്ദും തി​ള​ങ്ങി. മു​കു​ന്ദ് 81 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യ​പ്പോ​ൾ കോഹ്‌ലി 76 റ​ണ്‍​സു​മാ​യി ബാ​റ്റിം​ഗ് തു​ട​രു​ക​യാ​ണ്. മൂ​ന്നാം വി​ക്ക​റ്റി​ൽ കോഹ്‌ലിയും മു​കു​ന്ദും ചേ​ർ​ന്ന് 133 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ലെ ബാ​റ്റിം​ഗ് ഹീ​റോ​ക​ളാ​യ ശി​ഖ​ർ ധ​വാ​ൻ(14), ചേ​തേ​ശ്വ​ർ പു​ജാ​ര(15) എ​ന്നി​വ​ർ​ക്ക് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ