ഇന്ത്യക്കെതിരായ ആദ്യ ടി 20 യിൽ മൂന്നു വിക്കറ്റിനായിരുന്നു ഓസ്ട്രേലിയൻ ജയം. അവസാന ഓവറിലെ അവസാന പന്തിലാണ് കംഗാരുക്കൾ വിജയം നേടിയത്. മത്സരത്തിനിടെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ബോളർ ജസ്പ്രീത് ബുംറയും ഉപനായകൻ രോഹിത് ശർമ്മയെ അവഗണിച്ചെന്ന തരത്തിലുളള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

മത്സരത്തിലെ 19-ാം ഓവറിലായിരുന്നു സംഭവം. ജസ്പ്രീത് ബുംറയായിരുന്നു ഈ ഓവറിൽ കംഗാരുക്കൾക്കെതിരെ ബോളിങ്ങിന് എത്തിയത്. മികച്ച രീതിയിൽ ബോളെറിഞ്ഞ ബുംറ റൺസ് കുറച്ച് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റും വീഴ്ത്തി. ബുംറയുടെ ഈ പ്രകടനം ഇന്ത്യക്ക് ജയ പ്രതീക്ഷയും നൽകിയിരുന്നു. ഈ ഓവറിനിടെ കോഹ്‌ലി ചില നിർദേശങ്ങൾ ബുംറയ്ക്ക് നൽകി. ഈ സമയം ഉപനായകൻ രോഹിത് ശർമ്മയും അടുത്തുണ്ടായിരുന്നു.

കോഹ്‌ലിയുടെയും ബുംറയുടെയും സംസാരം രോഹിത് കൈയ്യും കെട്ടി നോക്കിനിന്നു. ഇരുവരും രോഹിത്തിനെ ഗൗനിക്കുക പോലും ചെയ്യാതെ അവിടെ നിന്നു പോയി. കുറച്ചുനേരം കൂടി അവിടെനിന്നശേഷമാണ് രോഹിത് നടന്നകന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ രോഹിത്തിന്റെ ആരാധകരെല്ലാം രോഷത്തിലാണ്.

കോഹ്‌ലിയും ബുംറയും ചെയ്തത് മോശം പ്രവൃത്തിയാണെന്നും ഉപനായകനായ രോഹിത്തിനെ അവഗണിച്ചത് ശരിയായില്ലെന്നുമാണ് ആരാധകർ പറയുന്നത്. രോഹിത് ഇന്ത്യൻ ടീമിന്റെ ഉപനായകനാണെന്ന് ഇരുവരും ഓർക്കണമായിരുന്നുവെന്നും ആരാധകർ പറയുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook