scorecardresearch
Latest News

കോഹ്‌ലി ലോകത്തിൽ വച്ചേറ്റവും മോശപ്പെട്ട റിവ്യൂവറെന്ന് മുൻ ഇംഗ്ലണ്ട് താരം

അഞ്ചാം ടെസ്റ്റ് മൽസരം ജയിച്ച് നാണക്കേട് ഒഴിവാക്കാനുളള ശ്രമത്തിലാണ് ടീം ഇന്ത്യ

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ലോകത്തിൽവച്ചേറ്റവും മോശപ്പെട്ട റിവ്യൂവറാണെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ. അഞ്ചാം ടെസ്റ്റ് മൽസരത്തിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിൽ കോഹ്‌ലി രണ്ടു റിവ്യൂ എടുത്തതിനെ വിമർശിച്ചായിരുന്നു ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കിൾ വോഗൻ ഇങ്ങനെ പറഞ്ഞത്. ലണ്ടനിലെ ഓവലിൽ നടക്കുന്ന ടെസ്റ്റിൽ കോഹ്‌ലിയുടെ രണ്ടു റിവ്യൂവും ടീമിന് അനുകൂലമായിരുന്നില്ല. ഇതിനുപിന്നാലെയാണ് ട്വിറ്ററിലൂടെ വോഗൻ ഇന്ത്യന നായകനെ വിമർശിച്ചത്.

‘ലോകത്തിൽവച്ചേറ്റവും മികച്ച ബാറ്റ്സ്മാനാണ് വിരാട് കോഹ്‌ലി. വിരാട് ലോകത്തിൽവച്ചേറ്റവും മോശപ്പെട്ട റിവ്യൂവറാണെന്നതാണ് സത്യം’, വോഗൻ ട്വിറ്ററിൽ കുറിച്ചു.

10-ാം ഓവറിലായിരുന്നു കോഹ്‌ലി ആദ്യ റിവ്യൂ ആവശ്യപ്പെട്ടത്. ഇംഗ്ലണ്ട് ഓപ്പണർ ജെന്നിങ്സിന്റെ പാഡിൽ ജഡേജയുടെ പന്ത് തട്ടിയപ്പോഴാണ് റിവ്യൂ ആവശ്യപ്പെട്ടത്. എന്നാൽ റീപ്ലേകളിൽ പന്ത് ഔട്സൈഡ് ഓഫായിരുന്നുവെന്നു വ്യക്തമായി. 12-ാം ഓവറിൽ അലസ്റ്റയർ കുക്കിന്റെ പാഡിലും ജഡേജയുടെ പന്ത് കൊണ്ടപ്പോൾ കോഹ്‌ലി റിവ്യൂ ആവശ്യപ്പെട്ടു. പക്ഷേ ഇതും ഇന്ത്യൻ ടീമിന് അനുകൂലമായിരുന്നില്ല.

അഞ്ചാം ടെസ്റ്റ് മൽസരം ജയിച്ച് നാണക്കേട് ഒഴിവാക്കാനുളള ശ്രമത്തിലാണ് ടീം ഇന്ത്യ. അഞ്ചു മൽസരങ്ങളുളള ടെസ്റ്റ് പരമ്പര 3-1 ന് ഇംഗ്ലണ്ട് നേരത്തെ സ്വന്തമാക്കിയിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Virat kohli is the worst reviewer in the world says michael vaughan