Latest News

ഇതിലും വലിയ പ്രശംസ ഇനി കിട്ടാനില്ല, വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് മുൻ ഓസീസ് നായകൻ

മുൻ ഓസീസ് ക്യാപ്റ്റനിൽനിന്നാണ് കോഹ്‌ലിക്ക് മികച്ച അഭിനന്ദനം കിട്ടിയത്

വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം നേടിക്കൊടുത്തത്. ഏകദിന കരിയറിലെ 34-ാം സെഞ്ചുറിയാണ് കോഹ്‌ലി കേപ്ടൗണിൽ നേടിയത്. സെഞ്ചുറിക്കൊപ്പം ചില റെക്കോർഡുകളും കോഹ്‌ലി സ്വന്തം പേരിൽ കുറിച്ചിരുന്നു.

കോഹ്‌ലിയുടെ സെഞ്ചുറി നേട്ടത്തെ നിരവധി ലോക താരങ്ങളാണ് അഭിനന്ദിച്ചത്. ട്വിറ്ററിലൂടെ പലരും കോഹ്‌ലിയെ അഭിനന്ദിച്ച് എത്തിയത്. ഇതിൽ മുൻ ഓസീസ് നായകനിൽനിന്നാണ് കോഹ്‌ലിക്ക് മികച്ച അഭിനന്ദനം കിട്ടിയത്. ട്വിറ്ററിലൂടെയാണ് മുൻ ഓസീസ് ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് കോഹ്‌ലിയെ അഭിനന്ദിച്ചത്.

എക്കാലത്തെയും മികച്ച ഏകദിന കളിക്കാരൻ എന്ന ഒറ്റ വാചകത്തിലായിരുന്നു ക്ലാർക്ക് തന്റെ അഭിനന്ദനം മുഴുമിപ്പിച്ചത്. കോഹ്‌ലിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രശംസയായിരുന്നു ഇതെന്ന് നിസംശയം പറയാം.

കോഹ്‌ലിയെപ്പോലെ റൺവേട്ടക്കാരനായ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറും ഇന്ത്യൻ നായകനെ അഭിനന്ദിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് കോഹ്‌ലിയുടെ പ്രകടനത്തെ വാർണർ പുകഴ്‌ത്തിയത്. ഇവൻ വേറെ ലെവൽ കളിക്കാരനെന്നായിരുന്നു വാർണർ പറഞ്ഞത്. മുൻ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഇയാൻ ബെല്ലും വാർണറുടെ വാക്കുകളാണ് കുറിച്ചത്.

സച്ചിൻ തെൻഡുൽക്കർ, സുരേഷ് റെയ്ന, മുഹമ്മദ് കെയ്ഫ്, വിവിഎസ് ലക്ഷ്മൺ, കരുൺ നായർ, യൂസഫ് പഠാൻ, മുരളി വിജയ് തുടങ്ങിയ താരങ്ങളും കോഹ്‌ലിക്ക് അഭിനന്ദനങ്ങൾ നേർന്നിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli is the best odi player of all time says former australian captain

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com