scorecardresearch

കോഹ്ലി മാനസികമായി തളർന്നിരിക്കുന്നു; ഇടവേള വേണം: രവി ശാസ്ത്രി

കഴിഞ്ഞ 100 മത്സരങ്ങളിൽ ഒരു സെഞ്ചുറി പോലും നേടാൻ കഴിയാത്ത കോഹ്ലി, ഇന്ത്യൻ ടീമിന്റെയും ആർ‌സി‌ബിയുടെയും നായകസ്ഥാനത്ത് നിന്ന് ഉൾപ്പെടെ പടിയിറങ്ങിയിരുന്നു

കോഹ്ലി മാനസികമായി തളർന്നിരിക്കുന്നു; ഇടവേള വേണം: രവി ശാസ്ത്രി

വിരാട് കോഹ്‌ലി മാനസികമായി തളർന്നിരിക്കുകയാണെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി, ആറ്-ഏഴ് വർഷത്തെ ക്രിക്കറ്റ് ജീവിതം ഇനിയും അവശേഷിക്കുന്ന കോഹ്ലി ക്രിക്കറ്റിൽ നിന്ന് ഇപ്പോൾ ചെറിയൊരു ഇടവേള എടുക്കണമെന്ന് ശാസ്ത്രി പറഞ്ഞു.

ഐപിഎല്ലിൽ ഈ സീസണിൽ കഴിഞ്ഞ ഏഴ് ഇന്നിംഗ്‌സുകളിൽ രണ്ട് തവണ മാത്രം 40-ലധികം റൺസ് സ്കോർ ചെയ്ത കോഹ്ലി തന്റെ കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഫോർമാറ്റുകളിലുടനീളമുള്ള കഴിഞ്ഞ 100 മത്സരങ്ങളിൽ ഒരു സെഞ്ചുറി പോലും നേടാൻ കഴിയാത്ത കോഹ്ലി, ഇന്ത്യൻ ടീമിന്റെയും ആർ‌സി‌ബിയുടെയും നായകസ്ഥാനത്ത് നിന്ന് ഉൾപ്പെടെ പടിയിറങ്ങിയിരുന്നു.

കോവിഡും ബയോ ബബിൾ നിയന്ത്രണങ്ങളും വലയ്ക്കുന്ന ഈ സമയത്ത്, കോഹ്‌ലിയെ പോലെയുള്ളവരെ കരുതലോടെയും സഹാനുഭൂതിയോടെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് ശാസ്ത്രി പറയുന്നു.

“വിരാട് കോഹ്‌ലി മാനസികമായി ഏറെ തളർന്നിരിക്കുന്നു. ആർക്കെങ്കിലും ഒരു ഇടവേള ആവശ്യമുണ്ടെങ്കിൽ അത് അവനാണ്,” ശാസ്ത്രി സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.“അത് രണ്ട് മാസമായാലും ഒന്നര മാസമായാലും, അത് ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുൻപായാലും ശേഷമായാലും, 6-7 വർഷത്തെ ക്രിക്കറ്റ് അവശേഷിക്കുന്നതിനാൽ അയാൾക്ക് ഒരു ഇടവേള ആവശ്യമാണ്”, ശാസ്ത്രി കൂട്ടിച്ചേർത്തു.

“ഇത് ആദ്യമായി കണ്ട സമയത്ത്, ഞാൻ പരിശീലകനായിരിക്കുമ്പോൾ, ഞാൻ ആദ്യം പറഞ്ഞത് ‘നിങ്ങൾ അവരോട് സഹാനുഭൂതി കാണിക്കണം’ എന്നാണ്.” അദ്ദേഹം പറഞ്ഞു. ലോക ക്രിക്കറ്റിൽ ഒന്നോ രണ്ടോ കളിക്കാർ ഇതേ പ്രശ്‌നത്തിലൂടെ കടന്നുപോകുന്നുണ്ടാകാമെന്നും അത് മുൻ‌കൂട്ടി അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും ശാസ്ത്രി പറഞ്ഞു.

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സണും സമാന അഭിപ്രായം പങ്കുവച്ചു. കോഹ്ലി ഒരു ആറ് മാസത്തേക്കെങ്കിലും ക്രിക്കറ്റിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ഇടവേളയെടുക്കേണ്ടതുണ്ടെന്ന് പീറ്റേഴ്‌സൺ പറഞ്ഞു.

Also Read: IPL 2022, LSG vs RCB Score Updates: ലക്‌നൗവിനെ എറിഞ്ഞൊതുക്കി ബാംഗ്ലൂർ; 18 റൺസ് ജയം

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Virat kohli is overcooked needs a break ravi shastri