ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ടൂര്‍ണമെന്റില്‍ ഒക്ടോബര്‍ 23ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശര്‍മ നായകനും കെ.എല്‍. രാഹുല്‍ ഉപനായകനായുമായ 15 അംഗ ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇന്ത്യയെ സംബന്ധിച്ച് വിരാട് കോഹ്ലിയുടെ ഫോമിലേക്കുള്ള തിരിച്ചുവരാണ് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യം.
ടി20 ലോകകപ്പില്‍ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ഓര്‍ഡറിനെ കുറിച്ച് പറയുകയാണ് നയകന്‍ രോഹിത് ശര്‍മ്മ. ലോകകപ്പില്‍ ഒരുപക്ഷേ വിരാട് കോലി ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്‌തേക്കുമെന്ന് സൂചിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കോഹ്ലി ഇന്ത്യയുടെ മൂന്നാമത്തെ ഓപ്പണറായിരിക്കുമെന്ന് ഓസ്ട്രേലിയക്കെതിരായ ടി20 ഐ പരമ്പരയ്ക്ക് മുന്നോടിയായാണ് രോഹിത് ശര്‍മ്മ വെളിപ്പെടുത്തിയിരിക്കുന്നത്.
”നിങ്ങള്‍ക്കായി ഓപ്ഷനുകള്‍ ലഭ്യമാകുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്, പ്രത്യേകിച്ചും നിങ്ങള്‍ ടി20 ലോകകപ്പ് പോലുള്ള ഒരു ടൂര്‍ണമെന്റിലേക്ക് പോകുകയാണെങ്കില്‍, നിങ്ങള്‍ക്ക് ആ വഴക്കം വേണം. ഇത് ഞങ്ങള്‍ക്ക് ഒരു ഓപ്ഷനാണ്, ഞങ്ങള്‍ മൂന്നാമത്തെ ഓപ്പണറെ എടുത്തിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിന് ഉറപ്പായും ഓപ്പണ്‍ ചെയ്യാന്‍ കഴിയും, ”രോഹിത് മൊഹാലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വിരാട് കോഹ്ലി സെഞ്ചുറി നേടിയത്. അന്താരാഷ്ട്ര ടി20യിലെ താരത്തിന്റെ ആദ്യ സെഞ്ചുറിയുമായിരുന്നു അത്. ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കോഹ്ലി തന്നെയായിരുന്നു. വിരാട് ഒരു മകച്ച ഓപ്ഷനാണെന്ന് രോഹിത് പറഞ്ഞെങ്കിലും കെഎല്‍ രാഹുലാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ പോകുന്നതെന്നും കോഹ്ലി പറഞ്ഞു.
ഞങ്ങള്‍ പരീക്ഷണം നടത്തുമെന്ന് കരുതുന്നില്ല. കെഎല്‍ രാഹുല്‍ നമ്മുടെ ഓപ്പണര്‍ ആകുമെന്ന് ഉറപ്പാണ്. ഇന്ത്യക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രകടനം എപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. ഒന്നോ രണ്ടോ മോശം കളികള്‍ അദ്ദേഹത്തിന്റെ മുന്‍കാല റെക്കോര്‍ഡുകള്‍ ഇല്ലാതാകുന്നില്ല. കെഎല്‍ എന്താണ് കൊണ്ടുവരുന്നതെന്ന് ഞങ്ങള്‍ക്കറിയാം, ടോപ് ഓര്‍ഡറുളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഞങ്ങള്‍ക്ക് വളരെ നിര്‍ണായകമാണ്, ‘ രോഹിത് പറഞ്ഞു. സെപ്റ്റംബര്‍ 20ന് മൊഹാലിയിലാണ് ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ടി20 മത്സരം. തുടര്‍ന്ന് 23, സെപ്റ്റംബര്‍ 25 തീയതികളില്‍ നാഗ്പൂരിലും ഹൈദരാബാദിലുമായി രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ ഇന്ത്യ കളിക്കും.