Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ടെസ്റ്റ് റാങ്കിങ്ങിൽ വിരാട് കോഹ്‌ലിക്ക് വെല്ലുവിളി ഉയർത്തി ന്യൂസിലൻഡ് താരം

പന്ത് ചുരണ്ടൽ വിവാദത്തിൽപ്പെട്ട് സ്മിത്തിന് ഒരു വർഷത്തെ വിലക്ക് ലഭിച്ചതോടെ കോഹ്‌ലിക്ക് വെല്ലുവിളി ഉയർത്താൻ ആരുമില്ലാതെയായത്

ഐസിസി ടെസ്റ്റ് റാങ്കിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയാണ് ഒന്നാം സ്ഥാനത്ത്. റാങ്കിങ്ങിൽ കോഹ്‌ലിക്ക് ഏറെ നാൾ വെല്ലുവിളി ഉയർത്തിയത് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ആയിരുന്നു. എന്നാൽ പന്ത് ചുരണ്ടൽ വിവാദത്തിൽപ്പെട്ട് സ്മിത്തിന് ഒരു വർഷത്തെ വിലക്ക് ലഭിച്ചതോടെ കോഹ്‌ലിക്ക് വെല്ലുവിളി ഉയർത്താൻ ആരുമില്ലാതെയായി. എന്നാൽ ഐസിസി പുറത്തിറക്കിയ പുതിയ ടെസ്റ്റ് റാങ്ക് പട്ടികയിൽ കോഹ്‌ലിക്ക് വെല്ലുവിളിയുമായി പുതിയൊരു താരം എത്തിയിട്ടുണ്ട്, ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ.

റാങ്കിങ്ങിൽ 913 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് വില്യംസൺ. ആദ്യമായാണ് ഒരു ന്യൂസിലൻഡ് ബാറ്റ്സ്മാൻ 900 പോയിന്റ് കടക്കുന്നത്. 920 പോയിന്റുമായി കോഹ്‌ലിയാണ് ഒന്നാം സ്ഥാനത്ത്. കോഹ്‌ലിയുടെ സ്ഥാനം കൈക്കലാക്കാൻ വില്യംസണിന് ഇനി വെറും 7 പോയിന്റ് മതിയാകും.

ഈ വർഷം എഡ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരം മുതലാണ് കോഹ്‌ലി ഒന്നാം സ്ഥാനത്തിരിക്കാൻ തുടങ്ങിയത്. അതിനുശേഷം ഇതുവരെ കോഹ്‌ലിയെ വെല്ലുവിളിക്കാൻ മറ്റൊരു താരം ഉണ്ടായിരുന്നില്ല.

പാക്കിസ്ഥാനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് വില്യംസണിനെ റാങ്കിങ്ങിൽ ഉയരത്തിലേക്കെത്തിച്ചത്. പാക്കിസ്ഥാനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ 89 ഉം 139 ഉം റൺസാണ് വില്യംസൺ നേടിയത്. പരമ്പരയിൽനിന്നും 37 പോയിന്റ് നേടിയാണ് സ്റ്റീവ് സ്മിത്തിനുണ്ടായിരുന്ന രണ്ടാം സ്ഥാനത്തേക്ക് വില്യംസൺ എത്തിയത്.

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ വിരാട് കോഹ്‌ലിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. രണ്ടു ഇന്നിങ്സുകളിൽനിന്നായി 37 റൺസായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. ഇതോടെയാണ് കോഹ്‌ലിയുടെ പോയിന്റ് 15 ഇടിഞ്ഞ് 920 ൽ എത്തിയത്. എന്നാൽ വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ കോഹ്‌ലി മികച്ച പ്രകടനം നടത്തിയാൽ പോയിന്റ് നില കൂടും. അതേസമയം, ഡിസംബർ 15 ന് തുടങ്ങുന്ന ശ്രീലങ്കയ്ക്കെതിരെയുളള രണ്ടു ടെസ്റ്റ് മത്സരങ്ങളിൽ വില്യംസൺ റൺവേട്ട നടത്തിയാൽ കോഹ്‌ലിയുടെ സ്ഥാനം കൈയ്യടക്കുക ന്യൂസിലൻഡ് താരമായിരിക്കും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli is in danger of losing his number one test ranking

Next Story
അശ്വിനും രോഹിത്തും പുറത്ത്; രണ്ടാം ടെസ്റ്റിനുള്ള 13 അംഗ ടീമിനെ പ്രഖ്യാപിച്ചുindia vs australia, australia vs india, india vs australia 2nd test, australia vs india 2nd test, india australia 2nd test squad, australia india 2nd test squad, cricket news, sports news,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com