ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മ​ണ്ണി​ൽ മി​ക​ച്ച പ്ര​ക​ട​നം തു​ട​രു​ന്ന ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോഹ്‌ലി​യെ അ​ഭി​ന​ന്ദി​ച്ച് പാ​ക്കി​സ്ഥാ​ൻ മു​ൻ നാ​യ​ക​ൻ ജാ​വേ​ദ് മി​യാ​ൻ​ദാ​ദ്. കോഹ്‌ലി പ്ര​തി​ഭ​യാ​ണെ​ന്നും ഇ​പ്പോ​ൾ ലോ​ക​ത്തെ മി​ക​ച്ച ബാ​റ്റ്സ്മാ​ൻ അ​ദ്ദേ​ഹ​മാ​ണെ​ന്നും ഒ​രു പാ​ക് വെ​ബ്സൈ​റ്റി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മി​യാ​ൻ​ദാ​ദ് പ​റ​ഞ്ഞു. ബുധനാഴ്ച തന്റെ കരിയറിലെ 34-ാം സെഞ്ചുറി കോഹ്‌ലി നേടിയതിന് പിന്നാലെയാണ് മിയാന്‍ദാദിന്റെ പരാമര്‍ശം.

കോഹ്‌ലിയുടെ 160 റണ്‍സ് പ്രകടനം ഇന്ത്യയ്ക്ക് 124 റണ്‍സിന്റെ ആധികാരവിജയമാണ് സമ്മാനിച്ചത്. സമ്മര്‍ദ്ദമുളളതും ബുദ്ധിമുട്ടേറിയതുമായ സന്ദര്‍ഭങ്ങളില്‍ ടീമിനെ കൈപിടിച്ച് കയറ്റുന്നതാണ് കോഹ്‌ലിയുടെ മികവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിരാട് കോഹ്‌ലിയെ സംബന്ധിച്ച് ഒരു തവണ മാത്രം റണ്‍സ് നേടുന്നയാളല്ല അയാള്‍. എപ്പോഴൊക്കെ ക്രീസില്‍ വന്നാലും റണ്‍ ഒഴുകുന്നത് കാണാം. ബോളര്‍മാരുടെ കഴിവും കുറവും എന്താണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിവുളളയാളാണ് കോഹ്‌ലി. അദ്ദേഹം ഒരു പ്രതിഭയാണ്, ലോകത്തിലെ തന്നെ മികച്ച ബാറ്റ്സ്മാനാണ്’, മിയാന്‍ദാദ് പറഞ്ഞു.

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് നേ​ടി​യ ഇ​ന്ത്യ​ൻ യു​വ​നി​ര​യെ​യും പ​രി​ശീ​ല​ക​നാ​യ രാ​ഹു​ൽ ദ്രാ​വി​ഡി​നെ​യും മി​യാ​ൻ​ദാ​ദ് പു​ക​ഴ്ത്തി. സെമിഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ 203 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ ഈ ടൂര്‍ണമെന്റിലെ പ്രകടനം വച്ച് ടീമിനെ വായിക്കരുതെന്നും കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ ര​ണ്ടാം സെ​ഞ്ചു​റി കു​റി​ച്ച കോ​ഹ്‌ലി​യു​ടെ മി​ക​വി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ഇ​ന്ത്യ 3-0ന്‍റെ അ​പ​രാ​ജി​ത ലീ​ഡ് നേ​ടി​യി​രു​ന്നു. ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ 112 റ​ണ്‍​സ് നേ​ടി​യ കോ​ഹ്‌ലി, കേ​പ്ടൗ​ണി​ൽ ന​ട​ന്ന മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ 160 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്നു. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ കോ​ഹ്‌ലി​യെ പു​റ​ത്താ​ക്കാ​ൻ ആ​തി​ഥേ​യ ബോ​ള​ർ​മ​ർ​ക്കു ക​ഴി​ഞ്ഞ​തു​മി​ല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ