scorecardresearch

'എന്റെ ക്യാപ്റ്റൻസി ചോദ്യം ചെയ്യുകയാണോ?' കോഹ്ലിയെ 2008ൽ തഴഞ്ഞതിൽ സെവാഗ്

Virat Kohli IPL 2025: വിരാട് കോഹ്ലിക്ക് പകരം ഡൽഹി ഡെയർഡെവിൾസ് ടീമിലെത്തിച്ച താരം പ്രകടനം മോശമാക്കിയില്ല എന്നും വീരേന്ദർ സെവാഗ് ചൂണ്ടിക്കാണിക്കുന്നു

Virat Kohli IPL 2025: വിരാട് കോഹ്ലിക്ക് പകരം ഡൽഹി ഡെയർഡെവിൾസ് ടീമിലെത്തിച്ച താരം പ്രകടനം മോശമാക്കിയില്ല എന്നും വീരേന്ദർ സെവാഗ് ചൂണ്ടിക്കാണിക്കുന്നു

author-image
Sports Desk
New Update
Sehwag, Virat Kohli

Sehwag, Virat Kohli Photograph: (ഫയൽ ഫോട്ടോ)

2008ൽ ഐപിഎൽ ആരംഭിക്കുമ്പോൾ ആദ്യ താര ലേലത്തിൽ വിരാട് കോഹ്ലി എന്ന 'ലോക്കൽ ബോയിയെ' സ്വന്തമാക്കാൻ അന്നത്തെ ഡൽഹി ഡെയർഡെവിൾസ് തയ്യാറായില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്ന വിശേഷണം നേടിയിരുന്ന താരത്തെ എന്തുകൊണ്ട് ഡൽഹി സ്വന്തമാക്കാൻ ശ്രമിച്ചില്ല എന്ന ചോദ്യം ശക്തമായിരുന്നു. അന്നത്തെ ആ വമ്പൻ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ഡൽഹി ഡെയർഡെവിൾസ് ക്യാപ്റ്റനായിരുന്ന വീരേന്ദർ സെവാഗ്.

Advertisment

ടീമിൽ നിറയെ പ്രമുഖരായ ടോപ് ഓർഡർ ബാറ്റർമാർ ഉണ്ടായിരുന്നതിനാലാണ് കോഹ്ലിയെ താര ലേലത്തിൽ സ്വന്തമാക്കാൻ ശ്രമിക്കാതിരുന്നത് എന്നാണ് വീരേന്ദർ സെവാഗ് മറുപടി നൽകുന്നത്. കോഹ്ലിക്ക് പകരം ഇടംകയ്യൻ സ്പിന്നർ പ്രദീപ് സാങ് വാനെയാണ് ഡൽഹി താര ലേലത്തിലൂടെ ടീമിലെത്തിച്ചത്. 

ഡൽഹി തഴഞ്ഞെങ്കിലും 2008ൽ കോഹ്ലിയെ ആർസിബി സ്വന്തമാക്കി. പിന്നെ നടന്നത് ചരിത്രം. 18 ഐപിഎൽ സീസണുകൾ ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി മാത്രം കളിക്കുന്ന ഏക താരമാണ് കോഹ്ലി. ഒൻപത് സീസണുകളിൽ ആർസിബിയെ നയിച്ച കോഹ്ലി 2022ൽ ആണ് സ്ഥാനം രാജിവെച്ചത്. 

വമ്പൻ ടോപ് ഓർഡർ ബാറ്റർമാർ ഞങ്ങൾക്കുണ്ടായി

"നിങ്ങൾ എന്റെ ക്യാപ്റ്റൻസിയെ ചോദ്യം ചെയ്യുകയാണോ?" കോഹ്ലിയെ സ്വന്തമാക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തോട് ഇങ്ങനെയാരുന്നു ചിരി നിറച്ച് സെവാഗിന്റെ മറുപടി. താര ലേലം നടക്കുന്ന സമയത്ത് വന്ന തീരുമാനം അല്ല അതെന്നും സെവാഗ് വ്യക്തമാക്കുന്നു. 

Advertisment

"ഞാൻ അവിടെ ഉണ്ടായിരുന്നു. ഗംഭീർ, ശിഖർ ധവാൻ, ദിൽശൻ, ഡി വില്ലിയേഴ്സ് എന്നീ കളിക്കാരെ ഡൽഹി സ്വന്തമാക്കിയിരുന്നു. ഒരുപാട് ടോപ് ഓർഡർ ബാറ്റർമാർ ടീമിലുണ്ടായി. എന്നാൽ ബോളർമാർ അത്രയും ഉണ്ടായിരുന്നില്ല. അതിനാൽ ഒരു എക്സ്ട്രാ ബോളറെ ടീമിൽ എത്തിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. അവൻ ഇടംകയ്യനായിരുന്നു. പ്രദീപ് സാഗ് വാൻ മികവ് കാണിക്കുകയും ചെയ്തു," സെവാഗ് പറഞ്ഞു. 

Read More

Virat Kohli Virender Sehwag Royal Challengers Bangalore IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: