scorecardresearch

‘ഗോട്ട്’; ഫൈനലിന് മുന്‍പ് അണ്ടര്‍ 19 ടീമിന് ചില കോഹ്ലി ടിപ്സ്

കോഹ്ലിയുടെ കീഴില്‍ 2008 ലാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയത്

Virat Kohli, Under 19 World Cup, India

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ എത്തുന്ന ഒരു കൗമാര താരത്തിന്റെ മാനസികാവസ്ഥ വിരാട് കോഹ്ലിയേക്കാള്‍ നന്നായി പറയാനറിയാവുന്നവര്‍ ചുരുക്കമാണ്. ലോകം ഉറ്റുനോക്കുമ്പോള്‍ എങ്ങനെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് മികവ് പുലര്‍ത്തണമെന്നതും കോഹ്ലി പാഠങ്ങളില്‍ ഒന്ന് മാത്രമാണ്.

കൗമാര ലോകകപ്പ് ഫൈനലില്‍ എത്തിയ ഇന്ത്യയുടെ താരങ്ങളുമായി തന്റെ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കോഹ്ലി. താരങ്ങളെ വീഡിയോ കോള്‍ ചെയ്തായിരുന്നു കോഹ്ലി സംസാരിച്ചത്. ഫൈനലില്‍ എത്തിയ ടീമിനെ കോഹ്ലി അഭിനന്ദിക്കുകയും കലാശപ്പോരാട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തു.

ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. കോഹ്ലിയുടെ കീഴില്‍ 2008 ലാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയത്. പിന്നീട് ഉന്‍മുക്ത് ചന്ദ്, പൃഥ്വി ഷാ എന്നിവരുടെ നേതൃത്വത്തിലും നീലപ്പട കിരീടം ചൂടി.

“നിങ്ങളോട് സംസാരിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷം നല്‍കി വിരാട് ഭയ്യാ..ക്രിക്കറ്റിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി. നിങ്ങളുടെ വാക്കുകള്‍ വരാനിരിക്കുന്ന ദിനങ്ങളിലും സഹായകമാകും,” കോഹ്ലിയുമായുള്ള വീഡിയോ കോളിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് രാജ്വര്‍ധന്‍ ഹങ്ങാര്‍ഗേക്കര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

“ഫൈനലിന് മുന്‍പ് എക്കാലത്തെയും മികച്ച താരത്തിന്റെ പക്കല്‍ നിന്ന് ചില വാക്കുകള്‍,” സ്പിന്നര്‍ കുശാല്‍ താമ്പെ പറഞ്ഞു. ടീമിന്റെ മുഖ്യ പരിശീലകന്‍ ഹൃഷികേശ് കനിത്കറും സംഭാഷണത്തിന്റെ ഭാഗമായിരുന്നു.

Also Read: 65 മത്സരങ്ങൾ, 9 വേദികൾ, 2 ഘട്ടങ്ങൾ: 22 മാസങ്ങൾക്ക് ശേഷം രഞ്ജി ട്രോഫി വരുന്നു, തിരുവനന്തപുരത്തും മത്സരം

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Virat kohli interacts with under 19 team before wc final