വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനുളള തയ്യാറെടുപ്പിലാണ്. വരുന്ന ഡിസംബർ 11 നാണ് കോഹ്‌ലി-അനുഷ്ക വിവാഹ വാർഷികം. കഴിഞ്ഞ ഡിസംബർ 11 ന് ഇറ്റലിയിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്.

വിവാഹത്തിനു മുൻപുമാത്രമല്ല അതിനുശേഷവും അനുഷ്ക ശർമ്മയോടുളള സ്നേഹം പ്രകടിപ്പിക്കാനുളള ഒരവസരവും വിരാട് കോഹ്‌ലി വിട്ടു കളയാറില്ല. ക്രിക്കറ്റിൽ താൻ നേടുന്ന ഓരോ നേട്ടത്തിനും പിന്നിൽ അനുഷ്കയാണെന്നാണ് കോഹ്‌ലി പറയാറുളളത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് രാം നാഥ് കോവിന്ദിൽനിന്നും ഖേൽ രത്ന പുരസ്കാരം ഏറ്റുവാങ്ങിയ കോഹ്‌ലി പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പിട്ടു. അത് അനുഷ്കയെ കുറിച്ചുളളതായിരുന്നു.

Read: ഭാര്യയേയും അമ്മയേയും സാക്ഷിയാക്കി ഖേല്‍ രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി വിരാട്

”എല്ലാ തരണങ്ങളെയും മറികടന്ന് എനിക്ക് മുന്നോട്ടു പോകാൻ പ്രചോദനമേകുന്ന വ്യക്തി. ജീവിതത്തിൽ ശരിയായ കാര്യങ്ങൾ ചെയ്യാൻ എന്നെ സഹായിക്കുന്ന വ്യക്തി. യഥാർത്ഥ സ്നേഹത്തിന്റെ ശക്തി എനിക്ക് മനസ്സിലാക്കി തന്ന വ്യക്തി. എന്റെ ബലം, എന്റെ ആത്മസഖി” എന്ന കുറിപ്പിനൊപ്പം അനുഷ്കയുടെ ഫോട്ടോയും കോഹ്‌ലി ഷെയർ ചെയ്തിട്ടുണ്ട്.

ക്രിക്കറ്റ് താരങ്ങളിൽ സച്ചിൻ തെൻഡുൽക്കർക്കും മഹേന്ദ്ര സിങ് ധോണിക്കും ശേഷം ഖേൽ രത്ന പുരസ്കാരം നേടുന്ന മൂന്നാമത്തെയാളാണ് കോഹ്‌ലി. ഭാര്യ അനുഷ്‌കാ ശര്‍മ്മയേയും അമ്മയേയും സാക്ഷി നിര്‍ത്തിയാണ് വിരാട് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ