scorecardresearch

ടീമിലെ പതിനൊന്ന് പേരും വിരാട് കോഹ്‌ലിമാരല്ല: മുത്തയ്യ മുരളീധരൻ

ചില മത്സരങ്ങൾ വിജയിക്കും, ചില മത്സരങ്ങൾ പരാജയപ്പെടും. അതല്ലെങ്കിൽ ടീമിലെ എല്ലാവരും വിരാട് കോഹ്‌ലിമാരും സച്ചിൻ ടെൻഡുൽക്കറുമായിരിക്കണമെന്നും മുരളീധരൻ

Virat Kohli, വിരാട് കോഹ്‌ലി, India cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം, IE malayalam, ഐഇമലയാളം

ഓസ്ട്രേലിയയ്ക്കെതിരായ മൊഹാലി ഏകദിനത്തിൽ 359 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയിട്ടും ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയൻ ടീമിനോട് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം ഇന്ത്യൻ താരങ്ങൾ വലിയ വിമർശനം നേരിടുകയാണ്. വലിയ സ്കോർ മുന്നിലുണ്ടായിരുന്നിട്ടും അവസാന ഓവറുകളിൽ റൺസ് വിട്ടുനൽകിയതാണ് ഇന്ത്യൻ പരാജയത്തിന് കാരണം. ഇതേ തുടർന്ന് മുതിർന്ന താരങ്ങളുൾപ്പടെ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. എം.എസ്.ധോണിയുടെ അഭാവവും ഇന്ത്യൻ തോൽവിക്ക് കാരണമായെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

Also Read: ‘അവനെ വിളി’; പന്ത് പിഴവ് ആവർത്തിച്ചപ്പോൾ ധോണിയെ വിളിയ്ക്കാൻ കോഹ്‌ലിയോട് ആരാധകർ, വീഡിയോ

എന്നാൽ ഇതിനെയെല്ലാം ശക്തമായി പ്രതിരോധിക്കുകയാണ് മുൻ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ആരാധകർ കുറച്ച് കൂടി സംയമനം പാലിക്കണമെന്നാണ് മുരളീധരൻ ആവശ്യപ്പെടുന്നത്. ടീമിലെ പതിനൊന്ന് പേരും മത്സരം വിജയിപ്പിക്കാൻ സാധിക്കുന്നവരാകില്ലായെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Also Read: ‘കൊലപാതകത്തേക്കാള്‍ വലിയ ക്രൈം’; വികാരഭരിതനായി ധോണി പറയുന്നു

“ആരാധകർ കുറച്ചുകൂടി സംയമനം പാലിക്കണം. കഴിഞ്ഞ കുറച്ച് നാളുകളായി മികച്ച പ്രകടനമാണ് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പുറത്തെടുക്കുന്നത്. വിജയത്തിലേയ്ക്ക് നീങ്ങുമ്പോൾ തിരിച്ചടികൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ടീമിലെ പതിനൊന്ന് പേരും വിരാട് കോഹ്‌ലിമാരാകില്ല. എല്ലാവർക്കും ടീമിനെ വിജയത്തിലേയ്ക്ക് നയിക്കാനും സാധിച്ചെന്ന് വരില്ല, ” മുത്തയ്യ മുരളീധരൻ പറഞ്ഞു.

Also Read: ‘പാതി നായകൻ ധോണി തന്നെ’; താരത്തിന്റെ അഭാവത്തിൽ കോഹ്‌ലി പരുക്കനാകുന്നു: ഇന്ത്യൻ നായകനെതിരെ മുൻ താരം

”ചില മത്സരങ്ങൾ വിജയിക്കും, ചില മത്സരങ്ങൾ പരാജയപ്പെടും. അതല്ലെങ്കിൽ ടീമിലെ എല്ലാവരും വിരാട് കോഹ്‌ലിമാരും സച്ചിൻ ടെൻഡുൽക്കറുമായിരിക്കണം. അത് നടക്കില്ല,” മുരളിധരൻ പറഞ്ഞു. അശ്വിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് കുൽദീപ് യാദവിന്റെയും യുസ്‌വേന്ദ്ര ചാഹലിന്റെയും മികവിന്റെ തെളിവാണെന്നും മുരളിധരൻ കൂട്ടിച്ചേർത്തു.

Also Read: ‘കോഹ്‌ലിയെ പുറത്താക്കണോ?, വഴിയുണ്ട്’: ഷെയ്ന്‍ വോണ്‍

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങളും സ്വന്തമാക്കിയ ഇന്ത്യ റാഞ്ചിയിലും മൊഹാലിയിലും പരാജയമറിയുകയായിരുന്നു. 359 റൺസിന്രെ വിജയലക്ഷ്യം ഓസ്ട്രേലിയയ്ക്ക് മുന്നിൽ വയ്ക്കാൻ മൊഹാലിയിൽ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു. എന്നാൽ കോഹ്‌ലിയും സംഘവും പരാജയപ്പെട്ടു. നാളെയാണ് ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ അവസാന മത്സരം. നാളെ ജയിക്കുന്നവർ പരമ്പര സ്വന്തമാക്കും. ലോകകപ്പിന് മുന്നോടിയായുള്ള അവസാന പരമ്പരയാണ് ഇന്ത്യയ്ക്കിത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Virat kohli indian cricket team captain muthayya muralidharan india vs australia