Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ടി20 ലോകകപ്പിലും രോഹിത്തിനൊപ്പം ഓപ്പണറാവാൻ താൽപര്യം പ്രകടിപ്പിച്ച് കോഹ്‌ലി

ശനിയാഴ്ച ഇംഗ്ലണ്ടിനെതിരായ അവസാന ടി 20 യിൽ രോഹിതിനൊപ്പം ഓപ്പണിങ്ങിനിറങ്ങി മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്

virat kohli, kohli, kohli rohit, kohli india, kohli t20 world cup, india vs england, ind vs eng, t20 world cup, cricket news, വിരാട് കോഹ്‌ലി, കോഹ്‌ലി, രോഹിത്, കോഹ്‌ലി രോഹിത്, കോഹ്‌ലി ഇന്ത്യ, കോഹ്‌ലി ടി 20 ലോകകപ്പ്, ഇന്ത്യ ഇംഗ്ലണ്ട്, ടി20 ലോകകപ്പ്, ക്രിക്കറ്റ് വാർത്ത, IE MALAYALAM
Virat Kohli scored an unbeaten 80 against England in the fifth T20I. (BCCI)

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയും രോഹിത് ശർമയും ഓപ്പണർമാരായിറങ്ങിയപ്പോൾ ഇന്ത്യക്ക് മികച്ച വിജയം നേടി പരമ്പര സ്വന്തമാക്കാൻ കഴിഞ്ഞു. ഇനിയും ഈ ഓപ്പണിങ്ങ് പങ്കാളിത്തും തുടരാനുള്ള താൽപര്യം പ്രകടിപ്പിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറാവാൻ താൽപര്യമുണ്ടെന്ന് കോഹ്ലി വ്യക്തമാക്കി.

ശനിയാഴ്ച ഇംഗ്ലണ്ടിനെതിരായ അവസാന ടി 20 യിൽ രോഹിതിനൊപ്പം ഓപ്പണിങ്ങിനിറങ്ങിയ ശേഷമാണ് കോഹ്‌ലി ആഗ്രഹം പ്രകടിപ്പിച്ചത്. ആദ്യ വിക്കറ്റ് കൂട്ടുകെട്ടിൽ 94 റൺസാണ് കോഹ്ലിയും രോഹിത്തും നേടിയത്യ. 2 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് നേടിയ ഇന്ത്യ 36 റൺസിനാണ് മത്സരത്തിൽ ജയിച്ചത്.

“ഐ‌പി‌എല്ലിലും ഞാൻ ഓപ്പൺ ചെയ്യാൻ പോകുന്നു. ഞാൻ മുമ്പ് വ്യത്യസ്ത പൊസിഷനിൽ ബാറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ നമുക്ക് ഇപ്പോൾ ഒരു മിഡിൽ ഓർഡർ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. അതിനാൽ, ടി 20 ലോകകപ്പിലേക്ക് വരുമ്പോൾ രോഹിതിന്റെ പങ്കാളിയാക്കാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു,” മത്സര ശേഷം കോഹ്‌ലി പറഞ്ഞു.

“ടീമിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാൻമാർ, ഒരാൾക്ക് പോയാൽ മറ്റൊരാൾക്ക് മുന്നോട്ട് കൊണ്ടുപോവാം. അത് എതിർ ടീമിന് വളരെയധികം നാശമുണ്ടാക്കാം. ഞങ്ങളിലൊരാൾ എപ്പോഴും തയ്യാറായിരിക്കുമ്പോൾ മറ്റ് ടീം അംഗങ്ങൾക്കും കൂടുതൽ ആത്മവിശ്വാസം തോന്നും,” കോഹ്ലി പറഞ്ഞു.

“ഇന്ന് രോഹിത്തും ഞാനും ഞങ്ങളുടെ ഉദ്ദേശ്യത്തിൽ പോസിറ്റീവ് ആയിരുന്നു. ഞങ്ങൾക്ക് പരസ്പരം വിശ്വസിക്കാമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, ഒരാൾ ടേക്ക് ഓഫ് ചെയ്താൽ നമ്മിൽ ഒരാൾക്ക് സെകൻഡ് ഫിഡിൽ കളിക്കാം,” രോഹിതുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച കോഹ്‌ലി പറഞ്ഞു.

ഇന്ന് അത് ക്ലാസിക് രോഹിത് ശർമയായിരുന്നു. തുടർന്ന് സൂര്യ മൂന്നിൽ വന്ന് ഗെയിം കൂടുതൽ മുന്നോട്ട് കൊണ്ടുപയോി. തുടർന്ന് ഹർദിക് അത് പൂർത്തിയാക്കി,” 52 പന്തിൽ നിന്ന് 80 റൺസുമായി പുറത്താകാതെ നിന്ന കോഹ്‌ലി പറഞ്ഞു.

“ഇത് ഞങ്ങൾക്ക് ഒരു പൂർണ്ണ ഗെയിമായിരുന്നു. തികച്ചും എതിരാളികലെ മറികടന്നു. അവസാന മത്സരത്തിൽ ഞങ്ങൾ മൊത്തത്തിൽ വീണ്ടും പ്രതിരോധിച്ചു. ഞങ്ങൾ 225 റൺസ് നേടി. ഇത് ഞങ്ങളുടെ ബാറ്റിംഗ് ഡെപ്റ്റിന്റെ സാക്ഷ്യമാണ്,” ക്യാപ്റ്റൻ പറഞ്ഞു.

രോഹിത്തിന് പുറമെ മറ്റ് കളിക്കാരെക്കുറിച്ചുള്ള തന്റെ അഭിപ്രായവും കോഹ്ലി വ്യക്തമാക്കി.

“ ശ്രേയസ് ആദ്യ മത്സരത്തിൽ ഉത്തരവാദിത്തത്തോടെ ഇടപെട്ടു. ഇഷാൻ കിഷൻ മികവാർന്ന കളിക്കാരനാണ്. സൂര്യകുമാറിന്റെ പ്രകടനം ഏറെ തൃപ്തിപ്പെടുത്തുന്നു,” കോഹ്ലി പറഞ്ഞു.

“ഭുവി തിരിച്ചുവന്ന് ബൗളിംഗ് ചെയ്യുന്നു. ജസി (ജസ്പ്രീത് ബുംറ) തിരിച്ചുവരാൻ ഇനിയും സമയമുണ്ട്. പരമ്പരയിലുടനീളം പന്ത് വളരെയധികം പക്വത കാണിച്ചു. ഓസ്‌ട്രേലിയയിലെ ആ പരമ്പരയ്ക്ക് ശേഷം ഷർദുൽ ഠാക്കൂറിന്റെ ആത്മവിശ്വാസം ഉയർന്നതാണ്,” കോഹ്ലി പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli india vs england 5th t20i comments

Next Story
ഇംഗ്ലണ്ടിനെതിരെ പരമ്പര നേടിയിട്ടും ഇന്ത്യയ്‌ക്ക് ചില തലവേദനകളുണ്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com