scorecardresearch

India vs England: അവസാന ഇലവനിൽ ആരൊക്കെ?, കോഹ്‌ലിയുടെ തിരഞ്ഞെടുപ്പിൽ കണ്ണുനട്ട് ക്രിക്കറ്റ് ലോകം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സാഹചര്യം കണക്കിലെടുക്കാതെ മുൻകൂട്ടി ടീം പ്രഖ്യാപിച്ചതിനു പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സാഹചര്യം കണക്കിലെടുക്കാതെ മുൻകൂട്ടി ടീം പ്രഖ്യാപിച്ചതിനു പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു

author-image
Sports Desk
New Update
ind vs eng, india vs england, india vs england test series, india vs england test series 2021, india vs england test series 2021 schedule, india vs england test schedule 2021, india vs eng test fixtures, india vs england test series time table, ind vs eng 2021, ind vs eng 2021 schedule, ind vs eng fixtures, ind vs eng 2021 time table, ind vs eng test series schedule 2021, ind vs eng 2021 schedule, ind vs eng squad 2021, ind vs eng test schedule, india vs england test series 2021 squad, ie malayalam

നോട്ടിങ്ഹാം: ബുധനാഴ്ച ഇംഗ്ലണ്ടിനെതിരെ അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പാരമ്പരക്കായി ഇന്ത്യ ഇറങ്ങുമ്പോൾ ക്യാപ്റ്റൻ കോഹ്‌ലിക്ക് മുൻപിലുള്ളത് വലിയൊരു പരീക്ഷണമാണ്. ശക്തരായ ഇംഗ്ലണ്ടിനെതിരെ ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുക്കുക എന്നതാണ് വെല്ലുവിളി.

Advertisment

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ദിവസങ്ങൾക്ക് മുൻപ് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം അവസാന ഇലവനെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സാഹചര്യം കണക്കിലെടുക്കാതെ മുൻകൂട്ടി ടീം പ്രഖ്യാപിച്ചതിനു പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നിരുന്നാലും, ബുധനാഴ്ച മത്സരത്തിന് ടീം പ്രഖ്യാപിക്കുമ്പോൾ കോഹ്ലി ടീമിന്റെ ബാലൻസ് നിലനിർത്തുന്നതിനെ കുറിച്ച് ദീർഘ നേരം ചിന്തിക്കേണ്ടി വരും. പരുക്കേറ്റ മായങ്ക് അഗർവാളിന് ആദ്യ മത്സരം നഷ്ടമാകുന്നതോടെ രണ്ടു ഓപ്പണർമാർ മാത്രമാണ് ഇന്ത്യൻ നിരയിൽ നിലവിൽ ഉള്ളത്, രോഹിത് ശർമയും കെഎൽ രാഹുലും.

ടെസ്റ്റിൽ രണ്ടായിരത്തിൽ അധികം റൺസ് സമ്പാദിച്ചിട്ടുള്ള രാഹുൽ രോഹിതുമായി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാൻ പോന്ന താരമാണ്. എന്നാൽ ഹർദിക് പാണ്ഡ്യയുടെ അഭാവവും രണ്ടു സ്പിന്നർമാരെ ഉപയോഗിക്കേണ്ടി വരുന്നതും ചോദ്യങ്ങൾക്ക് കാരണമാവും.

Advertisment

ഓസ്‌ട്രേലിയയിൽ ഒരിക്കൽ ന്യൂ ബോളുകൾ നേരിട്ട ഹനുമാ വിഹാരിയെ ഉൾപ്പെടുത്തുന്നത് ചിന്തിക്കുമോ എന്നതും കാത്തിരുന്ന് അറിയണം. മികച്ച ഓഫ് സ്പിന്നർ കൂടിയായ വിഹാരിയെ രവിചന്ദ്രൻ അശ്വിനോടൊപ്പം പരിഗണിച്ചാൽ ബോളിങ് ഓൾറൗണ്ടറായി രവീന്ദ്ര ജഡേജക്ക് പകരം ശാർദൂൽ താക്കൂറിന് വഴി ഒരുങ്ങും.

ബോളിങ്ങിൽ മുഹമ്മദ് ഷമിക്കും ഇഷാന്ത് ശർമ്മക്കും സാധ്യതയുണ്ട്. കഴിഞ്ഞ പരമ്പരയിലെ പ്രകടനം ജസ്പ്രീത് ബുംറക്ക് അവസാന ഇലവനിൽ സ്ഥാനം ഉറപ്പാക്കുന്നതാണ്. എന്നാൽ ഇന്ത്യൻ ബോളിങ്ങിന്റെ പുതിയ സെൻസേഷനായ മുഹമ്മദ് സിറാജിനെ പുറത്തിരുത്തുമോ?

കഴിഞ്ഞ തവണ ഇംഗ്ലണ്ടിൽ കളിച്ചപ്പോൾ കുൽദീപ് യാദവിനെ കോഹ്ലി ടീമിൽ ഉൾപ്പെടുത്തിയത് ആടിനെ അറുക്കാനായി നൽകിയതിന് സമാനമായിരുന്നു. അതുപോലെ മഴ മൂലം ഒരു ദിവസം വൈകി തുടങ്ങിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഒരു ഫാസ്റ്റ് ബോളറിന് പകരം ജഡേജയെ ഉൾപ്പെടുത്തിയതും ടീമിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

അവസാന ഫസ്റ്റ് ക്ലാസ് മത്സരത്തിൽ സെഞ്ചുറി നേടിയ രാഹുലിന് അവസാന ഇലവനിൽ ഇടം ലഭിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ഇൻട്രാ സ്‌ക്വാഡ് മത്സരങ്ങളിലും രാഹുൽ നല്ല ഫോമിലായിരുന്നു.

ചേതേശ്വർ പൂജാരയുടെയും മധ്യനിരയിൽ അജിങ്ക്യ രഹാനെയുടെയും പ്രകടനങ്ങൾ ടീമിന് നിർണായകമാണ്. അവസാന ഇലവനിൽ അവരുടെ ഇടത്തെ സംബന്ധിച്ചു സംശയങ്ങൾ ഇല്ലെങ്കിലും അടുത്ത മത്സരങ്ങളിൽ സൂര്യകുമാർ യാദവും പൃഥ്വി ഷായും ടീമിൽ എത്തുമ്പോൾ ചെറിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ടോ എന്ന് കണ്ടറിയേണ്ടതാണ്.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയിലെ സ്പിൻ പിച്ചിൽ ഇന്ത്യക്ക് നല്ല റെക്കോർഡ് ഉണ്ടെങ്കിലും ഇംഗ്ലണ്ടിൽ ഇന്ത്യ അവസാനം കളിച്ച മൂന്ന് പരമ്പരകളിലെ 14 മത്സരങ്ങളിൽ 11ലും തോൽവി ആയിരുന്നു ഫലം. അതിൽ രണ്ടെണ്ണത്തിൽ ധോണി ആയിരുന്നു ക്യാപ്റ്റൻ.

Also read: India vs England Test Series 2021: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര; മത്സരക്രമം, ടീം, അറിയാം

ടീം

ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, സൂര്യകുമാർ യാദവ്, പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, ഹനുമ വിഹാരി, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, റിഷഭ് പന്ത്, കെ.എൽ രാഹുൽ, വൃദ്ധിമാൻ സാഹ, ജസ്പ്രിത് ബുംറ, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ, ഉമേഷ് യാദവ്

ഇംഗ്ലണ്ട്: ജോ റൂട്ട് (ക്യാപ്റ്റൻ), റോറി ബേൺസ്, ഡൊമിനിക് സിബ്ലി, ജോസ് ബട്ട്ലർ, മാർക്ക് വുഡ്, സാം കറൻ, ജെയിംസ് ആൻഡേഴ്സൺ, ജോണി ബെയർസ്റ്റോ, ഡൊമിനിക് ബെസ്, സ്റ്റുവർട്ട് ബ്രോഡ്, സാക്ക് ക്രോളി, ഹസീബ് ഹമീദ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഒല്ലി പോപ്പ്, ഒല്ലി റോബിൻസൺ, ക്രെയ്ഗ് ഓവർട്ടൺ

Indian Cricket Team England Cricket Team Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: