/indian-express-malayalam/media/media_files/2025/11/30/virat-kohli-century-ranchi-2025-11-30-17-04-30.jpeg)
Virat Kohli Odi Century:ഓസ്ട്രേലിയൻ മണ്ണിൽ തുടരെ രണ്ട് വട്ടം പൂജ്യത്ത് പുറത്ത്. പിന്നെ വന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ തുടരെ രണ്ട് സെഞ്ചുറി. ആ രണ്ട് സെഞ്ചുറിയിലേക്കും എത്തിയത് കോഹ്ലി അഗ്രസീവ് സ്റ്റൈലിൽ ആണ് ആഘോഷിച്ചത്. എന്തുകൊണ്ട് കോഹ്ലി ആ വിധം സെഞ്ചുറി സെലിബ്രേറ്റ് ചെയ്തു എന്നത് മറക്കരുത് എന്ന് പറയുകയാണ് ഇന്ത്യൻ മുൻ സ്പിന്നർ ആർ അശ്വിൻ.
"കോഹ്ലി എന്തുകൊണ്ടാണ് അങ്ങനെ സെലിബ്രേറ്റ് ചെയ്തത് എന്ന് മനസിലാക്കാൻ മറക്കരുത്. കോഹ്ലി എന്താണ് ചിന്തിക്കുന്നത്? കോഹ്ലി ഏത് അവസ്ഥയിലൂടെയാണ് കടന്നുപോയത്? കോഹ്ലി ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ചത് നമ്മൾ മറക്കരുത്. കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റും തമ്മിലുള്ള ബന്ധം നമുക്കറിയാം. ടെസ്റ്റ് ക്രിക്കറ്റ് കോഹ്ലിക്ക് ഒരുപാട് ഇഷ്ടമാണ്. എപ്പോഴും കളിക്കാൻ ആഗ്രഹിച്ച ടെസ്റ്റ് ക്രിക്കറ്റ് ആണ് കോഹ്ലി ഉപേക്ഷിച്ചത്," അശ്വിൻ ചൂണ്ടിക്കാണിക്കുന്നു.
Also Read; IND vs SA; 10 ഓവറിൽ 55 റൺസ് മാത്രം; ഇന്ത്യയെ തോൽപ്പിച്ചത് ബാറ്റർമാർ
"ടെസ്റ്റ് ഉപേക്ഷിക്കുക എന്നത് കോഹ്ലിയുടെ വലിയ തീരുമാനമായിരുന്നു. ഇപ്പോൾ വിജയ് ഹസാരെ ട്രോഫി കളിക്കാൻ സന്നദ്ധനാണ് എന്ന് കോഹ്ലി അറിയിച്ചിരിക്കുന്നു. അവിടെ ആശയ വിനിമയം വ്യക്തമായി നടക്കുന്നുണ്ട്. നിങ്ങൾക്ക് എന്റെ കഴിവിൽ സംശയമുണ്ടോ എന്ന നിലയിൽ ഉയർന്ന സന്ദേശം കോഹ്ലിക്കുള്ളിൽ എത്തിയിരിക്കണം. നിങ്ങൾ എന്റെ പ്രാപ്തിയിലും കഴിവിലും സംശയിക്കുന്നു എങ്കിൽ ഞാൻ എനിക്ക് ചെയ്യാൻ സാധിക്കുന്നത് കാണിച്ചു തരാം എന്നാണ് കോഹ്ലി ഈ പ്രകടനത്തിലൂടെ പറയുന്നത്.കോഹ്ലിയുടെ ഈ സെലിബ്രേഷൻ വ്യക്തമാക്കുന്നതും അതാണ്," യുട്യൂബ് ചാനലിൽ അശ്വിൻ പറഞ്ഞു.
Also Read; മാർക്രമിന്റെ സെഞ്ചുറി; ബ്രെവിസിന്റെ വെടിക്കെട്ട്; റൺമല താണ്ടി ദക്ഷിണാഫ്രിക്ക
റായ്പൂരിൽ നടന്ന രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 102 റൺസെടുത്തതോടെ ഇത് കോഹ്ലിയുടെ ഈ പരമ്പരയിലെ രണ്ടാമത്തെ സെഞ്ചുറിയായി. കോഹ്ലി ഇത് പതിനൊന്നാമത്തെ തവണയാണ് തുടരെ രണ്ട് സെഞ്ചുറികൾ ഏകദിന ഫോർമാറ്റിൽ നേടുന്നത്.
Also Read; രോഹിത്തിന്റെ ഞെട്ടിക്കുന്ന നീക്കം; ബിസിസിഐ സമ്മർദം കാരണം ട്വന്റി20 കളിച്ചേക്കും
കോഹ്‌ലിയുടെ കരിയറിലെ 53-ാമത് ഏകദിനസെഞ്ചുറിയായിരുന്നു റായ്പൂരിലേത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോഹ്‌ലി നേടുന്ന ഏഴാമത് ഏകദിന സെഞ്ചുറി കൂടിയാണിത്. ഇന്ത്യയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച കഴിഞ്ഞ അഞ്ച് ഏകദിന മത്സരങ്ങളിൽ നാലിലും കോഹ്‌ലി സെഞ്ചുറി നേടിയിട്ടുണ്ട്. ബുധനാഴ്ച നേടിയ ഈ സെഞ്ചുറിയോടെ കോഹ്‌ലിക്ക് ലോകമെമ്പാടുമുള്ള 34 സ്റ്റേഡിയങ്ങളിൽ ഏകദിന സെഞ്ചുറികൾ എന്ന നേട്ടവും സ്വന്തമായി.
Read More; പിങ്ക് പാന്തേഴ്സിന്റെ ലാഭം നൂറ് ഇരട്ടി; 2.5 കോടിയിൽ നിന്ന് 105 കോടി; പണം വാരി അഭിഷേക് ബച്ചൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us