ലോകകപ്പിന് മുമ്പ് തന്നെ ഉറപ്പിച്ചതായിരുന്നു ഈ ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധം ജസ്പ്രീത് ബുംറയെന്ന പേസര്‍ ആയിരിക്കുമെന്ന്. തന്നിലുള്ള പ്രതീക്ഷ ബുംറ തെറ്റിച്ചിട്ടില്ല. ലോകകപ്പില്‍ സെമയിലെത്തി നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന്റെ യാത്രയില്‍ ബുംറയുടെ പങ്ക് വളരെ വലുതാണ്. ഒരു മത്സരത്തില്‍ പോലും ബുംറയെ നേരിടാന്‍ എതിര്‍ ടീമിന് സാധിച്ചിട്ടില്ല. ലോകത്തോര ബാറ്റ്‌സ്മാന്മാര്‍ പോലും ബുംറയെ ബഹുമാനത്തോടെയാണ് നേരിടുന്നത്.

ലോകകപ്പില്‍ ഇതുവരെ 18 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമതുള്ള ബുംറയാണ് ഇന്നത്തെ സെമിയിലും ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ഇതിനിടെ രസകരമായൊരു സംഭവമുണ്ടായി.

ബുംറയുടെ ബോളിങ് ആക്ഷനേയും വിക്കറ്റ് ആഘോഷത്തേയും അനുകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയായിരുന്നു കോഹ്‌ലിയുടെ അനുകരണം. ബുംറയുടെ വ്യത്യസ്തമായ ബോളിങ് ആക്ഷന്‍ അതേപടി അനുകരിക്കുന്ന വിരാടിന്റെ വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.