scorecardresearch

സിംഹാസനം തിരിച്ചുപിടിച്ച് 'കിംഗ്' കോലി; ഏകദിന റാങ്കിംഗിൽ വീണ്ടും ഒന്നാമൻ

2021 ഏപ്രിലിലാണ് കോലി അവസാനമായി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയത്

2021 ഏപ്രിലിലാണ് കോലി അവസാനമായി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയത്

author-image
Sports Desk
New Update
Virat Kohli

ചിത്രം: ബിസിസിഐ (എക്സ്)

ഡൽഹി: ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് സിംഹാസനം തിരിച്ചുപിടിച്ചു വിരാട് കോലി. ഏകദേശം നാലു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ വിരാട് കോലി വീണ്ടും ഒന്നാം സ്ഥാനത്തെത്തുന്നത്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ മറികടന്നാണ് കോലിയുടെ നേട്ടം.

Advertisment

2021 ഏപ്രിലിലാണ് കോലി അവസാനമായി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. പിന്നീട് പാക്കിസ്ഥാൻ താരം ബാബർ അസം ഒന്നാം സ്ഥാനം കൈക്കലാക്കി. 2025 ൽ രോഹിത് ഒന്നാം സ്ഥാനം നേടുന്നതുവരെ അടുത്ത നാലു കലണ്ടർ സീസണുകളിലും ബാബർ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. തകർപ്പൻ ഫോമിലൂടെയാണ് കോലി വീണ്ടും ഒന്നാം സ്ഥാനം തിരികെപ്പിടിച്ചത്.

Also Read: വഡോദരയിലേത് 71ാമത്തെ അവാർഡ്; എല്ലാം അമ്മയ്ക്ക് അയച്ചുകൊടുക്കുമെന്ന് കോഹ്ലി

37 കാരനായ കോലി 785 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 784 പോയിന്റുകളുമായി ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ രണ്ടാം സ്ഥാനത്തും 775 പോയിന്റുകളുമായി രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തുമുണ്ട്. 725 പോയിന്റുമായി ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. ശ്രദ്ധേയമായി അഭ്ഗാൻ താരം ഇബ്രാഹിം സാദ്രാൻ 764 പോയിന്റുകളുമായി റാങ്കിംഗിൽ നാലാം സ്ഥാനത്തെത്തി.

Also Read:ചെയ്സിങ് കിങ് എന്ന പേര് വെറുതെ വന്നതല്ല; കോഹ്‌ലി കരുത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ

കഴിഞ്ഞ വർഷം ഒക്ടോബറിൽ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനം മുതൽ ആരംഭിച്ച മികച്ച സ്‌കോറിങ്ങാണ് കോലിയെ വീണ്ടും മുൻനിരയിലേക്ക് അടുപ്പിച്ചത്. അതിനുശേഷം കോലി തുടർച്ചയായി ഏഴു തവണ ഫോർമാറ്റിൽ 50-ലധികം റൺസ് നേടിയിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിനുശേഷം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 2-1 പരമ്പര വിജയത്തിൽ തുടർച്ചയായി രണ്ടു സെഞ്ചുറിയും ഒരു അർദ്ധസെഞ്ചുറിയും താരം അടിച്ചുകൂട്ടി. ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ 93 റൺസ് നേടി മാച്ച് വിന്നിംഗ് ഫോർമാറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ അമ്പതിലധികം സ്കോറുകൾ  നേടുന്ന ഇന്ത്യൻ താരമെന്ന മറ്റൊരു റെക്കോർഡിലും കോലി എത്തി.

Read More: ശിഖർ ധവാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ആരാണ് സോഫി ഷൈൻ?

Icc Ranking Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: