കരിയറിലെ തന്റെ 40-ാം ഏകദിന സെഞ്ചുറിയാണ് കോഹ്‌ലി ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരെ സ്വന്തമാക്കിയത്. സെഞ്ചുറികളിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് പിന്നാലെ കുതിയ്ക്കുകയാണ് ഇന്ത്യൻ നായകൻ. എന്നാൽ സെഞ്ചുറികളിൽ തന്നെ സച്ചിന്റെ മറ്റൊരു റെക്കോർഡിനൊപ്പമെത്താൻ ഇന്നലെ കോഹ്‌യ്ക്കായി. സെഞ്ചുറികളിലൂടെ ടീമിനെ ഏറ്റവും കൂടുതൽ വിജയത്തിലെത്തിച്ച താരമെന്ന റെക്കോർഡ് ഇനി സച്ചിനൊപ്പം കോഹ്‌ലി പങ്കിടും.

Also Read: ‘പറ്റുമെങ്കിൽ പിടിച്ചോ’; ആരാധകനെ വട്ടം ചുറ്റിച്ച് ധോണി, വീഡിയോ

നാഗ്പൂർ ഏകദിനത്തിൽ എട്ട് റൺസിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ജയിക്കുന്ന മത്സരങ്ങളിൽ കോഹ്ലി നേടുന്ന 33-ാമത് സെഞ്ചുറിയായിരുന്നു ഇന്നലത്തേത്. സച്ചിൻ ടെണ്ടുൽക്കറും 33 മത്സരങ്ങളിൽ സെഞ്ചുറി നേടിയപ്പോൾ ഇന്ത്യ ജയിച്ചിരുന്നു. ഇതോടെ സച്ചിനൊപ്പം ഈ റെക്കോർഡ് ഇനി കോഹ്‌ലി പങ്കിടും.

Also Read: ‘ഗിയർ മാറുന്നത് പോലെ’; റൺ ചെയ്‌സിൽ ധോണിയെ പ്രശംസിച്ച് ഓസിസ് താരം

ഇന്ത്യൻ താരങ്ങൾക്ക് പിന്നിൽ മുൻ ഓസിസ് നായകൻ റിക്കി പോണ്ടിങ്ങാണ് രണ്ടാം സ്ഥാനത്ത്. 25 സെഞ്ചുറികൾ റിക്കി പോണ്ടിങ്ങിന്റെ ബാറ്റിൽ നിന്ന് പിറന്നപ്പോൾ ഓസ്ട്രേലിയ വിജയമറിഞ്ഞു. 24 സെഞ്ചുറികളുമായി ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ച ഹഷിം അംലയും ശ്രീലങ്കയെ വിജയിപ്പിച്ച സനത് ജയസൂര്യയയുമാണ് മൂന്നാം സ്ഥാനത്ത്.

Also Read: ‘ഇത് എന്തോന്നാട ഉവ്വേ’; കോഹ്‌ലിയെ അമ്പരിപ്പിച്ച് രോഹിത്തിന്റെ സ്കൂപ്പ് ഷോട്ട്

നാഗ്‌പൂർ ഏകദിനത്തിൽ 120 പന്തിൽ നിന്ന് 116 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. കളിയിലെ താരവും കോഹ്‌ലി തന്നെയായിരുന്നു. പുരസ്കാര നേട്ടത്തോടെ മറ്റൊരു റെക്കോർഡ് കൂടി കോഹ്‌ലി സ്വന്തം പേരിലാക്കി. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഏകദിനത്തിൽ നേടുന്ന രണ്ടാമത്തെ താരമായാണ് കോഹ്‌ലി മാറിയത്. സൗരവ് ഗാംഗുലിനെ മറികടന്നാണ് കോഹ്‌ലി രണ്ടാം സ്ഥാനത്തെത്തിയത്. 62 മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നേടിയിട്ടുള്ള സച്ചിൻ തന്നെയാണ് ഈ പട്ടികയിൽ. കോഹ്‌ലി 32 തവണയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ