ഇൻസ്റ്റഗ്രാമിൽ 50 മില്യൻ ഫോളോവേഴ്സിനെ നേടിയെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് കോഹ്ലി. 930 പോസ്റ്റുകളാണ് കോഹ്ലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 480 പേരെ കോഹ്ലി ഫോളോ ചെയ്യുന്നുണ്ട്.
ഇൻസ്റ്റഗ്രാമിൻ 50 മില്യൻ ഫോളോവേഴ്സ് ആയതിന്റെ സന്തോഷം കോഹ്ലി പങ്കുവച്ചിട്ടുണ്ട്. എല്ലാവരും തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചുകൊണ്ടുളള വീഡിയോ കോഹ്ലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോഹ്ലിക്കു തൊട്ടുപിന്നിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ്. 49.9 മില്യൻ ഫോളോവേഴ്സ് പ്രിയങ്കയ്ക്കുണ്ട്. 44.1 മില്യൻ ഫോളോവേഴ്സുമായി നടി ദീപിക പദുക്കോണാണ് മൂന്നാം സ്ഥാനത്ത്.
Read Also: ‘ഇതാണ് ആ നിമിഷം’; ലോറസ് പുരസ്കരം സച്ചിൻ ടെൻഡുൽക്കറിന്
ആഗോളതലത്തിൽ ഇൻസ്റ്റഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ടിനാണ് ഏറ്റവും കൂടുതൽ ഫോളോവേഴ്സുളളത്, 333 മില്യൻ. പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത്. റൊണാൾഡോയ്ക്ക് 200 മില്യൻ ഫോളോവേഴ്സുണ്ട്.