ബി​ർ​മിം​ഗ്ഹാം: മ​റ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മത്സരമായിരിക്കും ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലിക്ക് ഇന്നലെ ശ്രീലങ്കക്കെതിരെ നടന്നത്. ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ആ​ദ്യ​മാ​യി പൂ​ജ്യ​ത്തി​നു പു​റ​ത്താ​കു​ക എ​ന്ന ‘നേ​ട്ട’​മാ​ണ് കോ​ഹ്ലി ഇന്നലെ സ്വന്തമാക്കിയത്.

ഐ​സി​സി​യു​ടെ ലോ​ക​ക​പ്പ്, ചാ​ന്പ്യ​ൻ​സ് ട്രോ​ഫി, ട്വന്റി-20 ​ടൂ​ർ​ണ​മെ​ന്‍റു​കൾ തുടങ്ങി ഒരു മത്സരത്തിലും കോ​ഹ്‌ലി ഇ​തേ​വ​രെ പൂ​ജ്യ​ത്തി​നു പു​റത്താ​യി​രു​ന്നി​ല്ല. ഇ​തേ​വ​രെ 43 ഐ​സി​സി മ​ത്സ​ര​ങ്ങ​ളാ​ണ് കോ​ഹ്‌ലി ക​ളി​ച്ച​ത്.

ചാ​ന്പ്യ​ൻ​സ്ട്രോ​ഫി ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​ക്കെതി​രെ​യാ​യി​രു​ന്നു കോഹ്‌ലിയു​ടെ നാ​ണം​കെ​ട്ട പു​റ​ത്താ​ക​ൽ. നു​വാ​ൻ പ്ര​ദീ​പി​നാ​യി​രു​ന്നു വി​ക്ക​റ്റ്. നാ​ല് പ​ന്തു​ക​ൾ നേ​രി​ട്ട കോഹ്‌ലിയെ അ​ഞ്ചാം പ​ന്തി​ൽ വി​ക്ക​റ്റ് കീ​പ്പ​ർ ദി​ക്ക്വെ​ല പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ നായകൻ പാ​ക്കി​സ്ഥാ​നെ​തി​രെ 68 പ​ന്തി​ൽ​നി​ന്ന് 81 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നി​രു​ന്നു.

ഇന്നലെ അനായാസ ജയം പ്രതീക്ഷിച്ച ഇന്ത്യയെയാണ് ശ്രീലങ്കയുടെ യുവനിര മലർത്തിയടിച്ചത്. ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 322 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം 8 പന്ത് ബാക്കിനിൽക്കെ ശ്രീലങ്ക മറികടക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് ബി യിൽ ഓരോ മത്സരങ്ങൾ വീതം ജയിച്ച് 4 ടീമുകളും പോയിന്റ് നിലയിൽ തുല്യത പാലിച്ചു. ഇനി അവസാന മത്സരത്തിൽ ആര് ജയിക്കുന്നുവോ ആ രണ്ട് ടീമുകളായിരിക്കും സെമിയിലേക്ക് കുതിക്കുക. ഇന്ത്യയുടെ അവസാന മത്സരം കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും ശ്രീലങ്കയുടെ മത്സരം പാക്കിസ്ഥാന് എതിരെയുമാണ്.

ശിഖർ ധവാന്റെ തകർപ്പൻ സെഞ്ചുറി മികവിൽ കൂറ്റൻ സ്കോർ പടുത്തുയർത്തയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ ഫീൽഡിങ്ങിന് ഇറങ്ങിയത്. എന്നാൽ ഇന്ത്യൻ ബോളർമാരെ സമർഥമായി നേരിട്ട് ലങ്കയുടെ യുവതാരങ്ങൾ മിടുക്ക് കാട്ടി. 72 പന്തിൽ 76 റൺസാണ് ഗുണതിലക നേടിയത്. 93 പന്തിൽ 89 റൺസ് അടിച്ച് കൂട്ടി കുശാൽ മെൻഡിസും ലങ്കയുടെ വിജയത്തിനായുള്ള അടിത്തറ ഇട്ടു. 44 പന്തിൽ 7 റൺസ് അടിച്ച് കൂട്ടിയ കുശാൽ പെരേരയും ഭയമില്ലാതെയാണ് കളിച്ചത്.

നിർണ്ണായകമായ​ അവസാന ഓവറുകളിൽ ആഞ്ചലോ മാത്യൂസ് ക്യാപ്റ്റന്റെ മികവ് പുറത്തെടുത്തതോടെ ലങ്ക വിജയത്തിലേക്ക് കുതിച്ചു. മാത്യൂസിനെ കാഴ്ചക്കാരനാക്കി അശാല ഗുണരത്ന അവസാന ഓവറുകളിൽ അടിച്ച് തകർത്തപ്പോൾ ഇന്ത്യ തോൽവി സമ്മതിക്കുകയായിരുന്നു. മാത്യൂസ് 45 പന്തിൽ 52 റൺസും ഗുണരത്ന 21 പന്തിൽ 34 റൺസുമാണ് നേടിയത്.

ഫീൽഡിങ്ങിലെ പിഴവുകളാണ് ലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് വിനയായത്. കുശാൽ മെൻഡിസിന്റേതുൾപ്പടെ പല പ്രധാന ക്യാച്ചുകളും ഇന്ത്യൻ ഫീൽഡർമാർ വിട്ടു കളഞ്ഞു. സ്പിന്നറായ രവീന്ദർ ജഡേജയും ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയും ലങ്കയ്ക്ക് എതിരെ അമ്പേ പരാജയമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook